---
title: "എയർ കംപ്രസർ നിയന്ത്രണം വിട്ട് ക്വാറിയിൽ വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം"
english_title: "Malappuram Youth Dies After Air Compressor Overturns Into Quarry Vettikkappara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381265/malappuram-air-compressor-overturns-quarry-youth-dies-makkaraparamba"
published_at: "2026-09-05T19:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c1dbbee564_malappuram-air-compressor-overturns-quarry-youth-dies-makkaraparamba.jpg"
keywords: ["Malappuram Accident", "Quarry Accident", "Air Compressor Accident"]
---

# എയർ കംപ്രസർ നിയന്ത്രണം വിട്ട് ക്വാറിയിൽ വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

മലപ്പുറം: എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് ആണ് അപകടത്തിൽപ്പെട്ടത്.

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൂരങ്കല്ല് വെറ്റിലപ്പാറ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ചെറുപാറ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിലെ കോറിയിൽ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന എയർ കംപ്രസ്സർ നിയന്ത്രണം നഷ്ടപ്പെട്ട് നഷ്ടപ്പെട്ടു 110 അടി താഴ്ചയും 50 അടി വെള്ളവും ഉള്ള കോറിയിലേക്ക് മറയുകയായിരുന്നു.

വീണ ഉടനെ വെള്ളത്തിനു മുകളിലേക്ക് പൊങ്ങി വരുന്നത് കണ്ടതും അവിടെ ഉണ്ടായിരുന്നവർ പൈപ്പുകളും മറ്റും ഇട്ട് കൊടുത്തെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതെ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു.

വിവരമറിഞ്ഞ് മുക്കത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന സംഭവത്തെത്തി സ്കൂബ ഉപയോഗിച്ച് തിരച്ചിൽ ആരംഭിക്കുകയും രണ്ടര മണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷം ആളെ കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് ജില്ലാ സ്കൂബ ടീമും സംഭവസ്ഥലത്ത് എത്തിയിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ എൻ.വി അഹമ്മദ് റഹീഷ് ഫയർ ഓഫീസർമാരായ എ എസ് പ്രദീപ്, അനു മാത്യു എംസി, സജിത്ത് ലാൽ, എൻ ഷിനിഷ്, പിടി ശ്രീജേഷ്, ഹോംഗാർഡ് മാരായ ടി രവീന്ദ്രൻ ചാക്കോ ജോസഫ് എന്നിവരും ജില്ലാ സ്കൂബ ടീമംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. അഭിലാഷ് നിഖിൽ മല്ലിശ്ശേരി സിപി നിശാന്ത് , സിബി, നിഖിൽ ശ്രീനിവാസൻ എന്നിവരാണ് തിരച്ചിൽ നടത്തിയത്.

**English Summary:**

A youth died after an air compressor overturned into a quarry in Malappuram. Deceased is Unais, 36, from Makkaraparamba. Accident at Cherupara Granite quarry in Koorankallu, Vettikkappara in Oorngattiri panchayat where compressor lost control and fell into 110-feet deep quarry with 50-feet water. He surfaced briefly but could not hold pipes thrown by workers and drowned. Fire and rescue from Mukkam led by Assistant Station Officer G Gopalakrishnan and Kozhikode district scuba team searched for two and half hours and recovered him, shifted to Manjeri Medical College.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381265/malappuram-air-compressor-overturns-quarry-youth-dies-makkaraparamba)