---
title: "നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; കുറ്റിയാർ സ്വദേശിക്കെതിരെ കേസ്"
english_title: " Munnar Youth Booked For Plucking Neelakurinji Flower For Instagram Photo Forest Department Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381259/munnar-youth-booked-plucking-neelakurinji-instagram-photo-viral"
published_at: "2026-09-05T17:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c08b163b04_munnar-youth-booked-plucking-neelakurinji-instagram-photo-viral.jpg"
keywords: ["Neelakurinji Munnar", "Munnar Forest Case", "Neelakurinji Bloom", "Kerala Forest Department"]
---

# നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; കുറ്റിയാർ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** മൂന്നാർ : സമൂഹമാധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി കാണിച്ചത് അബദ്ധമായെന്ന അവസ്ഥയാണ് നിലവിൽ മൂന്നാർ, കുറ്റിയാർ സ്വദേശിയുടേത്. മൂന്നാറിൽ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു.

## Article Content

മൂന്നാർ : സമൂഹമാധ്യമങ്ങളിൽ വൈറലാവാൻ വേണ്ടി കാണിച്ചത് അബദ്ധമായെന്ന അവസ്ഥയാണ് നിലവിൽ മൂന്നാർ, കുറ്റിയാർ സ്വദേശിയുടേത്. മൂന്നാറിൽ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു.

നീലക്കുറിഞ്ഞിയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കൈയിൽ നീലക്കുറിഞ്ഞിയുമായി നിൽക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

നീലക്കുറിഞ്ഞി പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു ഹെയർ ക്രൗണും യുവാവിന്റെ തലയിലുള്ളതായി ചിത്രങ്ങളിൽ കാണാം. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം നടപടിടെയുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും കർശന നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് സഞ്ചാരി നീലക്കുറിഞ്ഞി ചെടി പറിച്ചെടുത്ത് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

ഫോം വൺ, മഹസർ എന്നിവ തയ്യാറാക്കി കോടതി മുമ്പാകെ സമർപ്പിക്കും. അതേസമയം, യുവാവിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കുറ്റിയാർ സ്വദേശിയാണെന്നും യുവാവിനായി അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു.

ഇടുക്കിയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ സന്ദർശകരെത്തുന്നതിനിടെയാണ് നിർദേശം മറികടന്നുള്ള പ്രവൃത്തി. മൊട്ടിട്ടപ്പോൾ തന്നെ ജില്ലാ ഭരണകൂടവും വനം വകുപ്പും പറിക്കരുതെന്ന് നിർദേശം നൽകിയതാണ്. നീലക്കുറിഞ്ഞി നശിപ്പിച്ചതിൽ കൂടുതൽ പേർക്കെതിരെ അന്വേഷണമുണ്ട്.

**English Summary:**

Munnar: Forest department booked a youth from Kuttiyar, Munnar for plucking Neelakurinji flowers and posting photos on Instagram to go viral. Photos showed him holding Neelakurinji and wearing a hair crown made of flowers. Despite strict warnings from district administration and forest department not to pluck protected Neelakurinji during blooming season in Idukki, he violated it. Department said Form One and mahazar will be prepared and report submitted to court before action. Further probe against more persons involved in destroying Neelakurinji is on.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381259/munnar-youth-booked-plucking-neelakurinji-instagram-photo-viral)