---
title: "ഇതൊരു വല്ലാത്ത പോക്ക് തന്നെ! കടിച്ച പാമ്പിനെയും കവറിലാക്കി സൈക്കിളിൽ ആശുപത്രിയിലേക്ക്, സെക്യൂരിറ്റി ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ"
english_title: "Odisha Man Carries Snake That Bit Him In Bag To Hospital On Cycle Critical Krait Bite Udala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381243/odisha-man-brings-krait-snake-in-bag-to-hospital-after-snake-bite-udala-mayurbhanj"
published_at: "2026-09-05T16:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bf16102b37_odisha-man-brings-krait-snake-in-bag-to-hospital-after-snake-bite-udala-mayurbhanj.jpg"
keywords: ["Odisha Snake Bite News", "Krait Snake Bite", "Man Carries Snake To Hospital"]
---

# ഇതൊരു വല്ലാത്ത പോക്ക് തന്നെ! കടിച്ച പാമ്പിനെയും കവറിലാക്കി സൈക്കിളിൽ ആശുപത്രിയിലേക്ക്, സെക്യൂരിറ്റി ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ

> **Lead Summary:** **ഭുവനേശ്വർ: **പാമ്പു കടിയേറ്റാൽ ജീവനും കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ആ പതിവ് തെറ്റിച്ച് ഒഡിഷയിൽ നിന്നുള്ള ഒരു യുവാവ് കടിച്ച പാമ്പിനെ തന്നെ ബാഗിലാക്കി ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. മയൂർഭഞ്ച് ജില്ലയിലെ ഉദാലയിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

## Article Content

**ഭുവനേശ്വർ: **പാമ്പു കടിയേറ്റാൽ ജീവനും കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ആ പതിവ് തെറ്റിച്ച് ഒഡിഷയിൽ നിന്നുള്ള ഒരു യുവാവ് കടിച്ച പാമ്പിനെ തന്നെ ബാഗിലാക്കി ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. മയൂർഭഞ്ച് ജില്ലയിലെ ഉദാലയിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ സെക്യൂരിറ്റി ജീവനക്കാരനായ മയൂർഭഞ്ച് സ്വദേശി മോചിറാം ടുഡുവിനാണ് ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പിന്റെ കടിയേറ്റത്. ഡ്യൂട്ടിക്കിടെ കാലിൽ കടിയേറ്റെങ്കിലും ആദ്യം മോചിറാം അത് കാര്യമായി എടുത്തില്ല. പിന്നീട് വേദനയും അസ്വസ്ഥതയും തോന്നിയപ്പോഴാണ് പാമ്പുകടിയാണെന്ന് മനസ്സിലായത്.

ഉടൻ തന്നെ പാമ്പിനെ പിടികൂടി തല്ലിക്കൊന്ന് പോളിത്തീൻ കവറിലാക്കി. ചത്ത പാമ്പുമായി അദ്ദേഹം സൈക്കിളിൽ ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് പോയി. ഡോക്ടർമാർ പരിശോധിച്ചപ്പോൾ കടിച്ചത് അത്യന്തം അപകടകാരിയായ ശംഖുവരയനാണെന്ന് സ്ഥിരീകരിച്ചു.

ഉടൻ ചികിത്സ ആരംഭിച്ചു.എന്നാൽ രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ബരിപദയിലെ പി.ആർ.എം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായി തുടരുകയാണ്.

English Summary:

In a bizarre incident from Odisha, a security guard bitten by a highly venomous krait snake caught the snake, put it in a polythene bag and cycled to hospital with it. Incident at Assistant Engineer office in Udala town. Victim identified as Mochiram Tudu from Mayurbhanj working as security. He initially did not realize snake bite, later killed snake and took dead snake to Udala Sub Divisional Hospital. Doctors confirmed krait bite and started treatment. As condition worsened at night he was shifted to PRM Medical College Hospital in Baripada and remains critical.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381243/odisha-man-brings-krait-snake-in-bag-to-hospital-after-snake-bite-udala-mayurbhanj)