---
title: "മർദ്ദനക്കേസിൽ പ്രതികൾക്കായി പൊലീസ് ഇടപെട്ടോ....? യുവാവിനെതിരെ ‘കള്ളക്കേസ്’ ആരോപണം; പൊലീസിനെതിരെ കുടുംബം"
english_title: "Kasaragod Youth Beaten Over Instagram Comment Family Alleges Chandera Police Bias"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381240/kasaragod-instagram-comment-youth-beaten-family-alleges-chandera-police-bias"
published_at: "2026-09-05T15:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9beca24f9ff_kasaragod-instagram-comment-youth-beaten-family-alleges-chandera-police-bias.jpg"
keywords: ["Kasaragod News", "Chandera Police", "Youth Beaten Instagram Comment", "Kerala Police Allegation"]
---

# മർദ്ദനക്കേസിൽ പ്രതികൾക്കായി പൊലീസ് ഇടപെട്ടോ....? യുവാവിനെതിരെ ‘കള്ളക്കേസ്’ ആരോപണം; പൊലീസിനെതിരെ കുടുംബം

> **Lead Summary:** കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി.

## Article Content

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി.

കാസർകോട് കൊക്കാകടവ് സ്വദേശി ഷിനാസിനാണ് ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിൽ സംഘം ചേർന്ന് മർദ്ദനമേറ്റത്. ഉറങ്ങിക്കിടന്ന ഷിനാസിനെ വീട്ടിൽനിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ, പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തു. മർദ്ദനവുമായി ബന്ധപ്പെട്ട പരാതി പിൻവലിപ്പിക്കുന്നതിനായി പൊലീസ് കള്ളക്കേസ് ചുമത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

രാത്രിയിലാണ് ഷിനാസിന് മർദ്ദനമേറ്റതെന്നും എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സംഭവം നടന്ന സമയം ഉച്ചയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കുടുംബം പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ചന്തേര പൊലീസിനെതിരെ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് നടപടിയിൽ വ്യക്തത വേണമെന്നും മർദ്ദനക്കേസിലെ അന്വേഷണം സുതാര്യമായി നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

**English Summary:**

Kasaragod: A youth and his family have raised serious allegations against Chandera Police. Shinas from Kokkakadavu, Kasaragod was allegedly brutally beaten by a group over an Instagram comment. Family alleges he was dragged out of his house while sleeping and assaulted. After police registered case on assault, a counter case was also registered against Shinas based on accused's complaint. Family alleges police slapped false case to force withdrawal of assault complaint. Family says assault happened at night but FIR records time as noon. Family has complained to DGP and other top officials seeking clarity on police action and transparent probe into assault case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381240/kasaragod-instagram-comment-youth-beaten-family-alleges-chandera-police-bias)