---
title: "പ്രാർത്ഥനയ്ക്ക് കേസ്.....! സർക്യൂട്ട് ഹൗസിന് സമീപം കാറിന് പിന്നിൽ നിസ്കാരം; എസ്.പി നേതാവ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ കേസ്"
english_title: "UP Police Files FIR Against SP Leader Haji Mohammad Usman Offering Namaz Behind Car Moradabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381239/moradabad-circuit-house-namaz-row-sp-leader-haji-usman-fir-up-police"
published_at: "2026-09-05T15:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9beb633178b_moradabad-circuit-house-namaz-row-sp-leader-haji-usman-fir-up-police.jpg"
keywords: ["Moradabad Namaz FIR", "Haji Mohammad Usman SP Leader", "UP Police Namaz Case"]
---

# പ്രാർത്ഥനയ്ക്ക് കേസ്.....! സർക്യൂട്ട് ഹൗസിന് സമീപം കാറിന് പിന്നിൽ നിസ്കാരം; എസ്.പി നേതാവ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ കേസ്

> **Lead Summary:** **ന്യൂഡൽഹി: **ഉത്തർപ്രദേശിലെ മൊറാദാബാദ് സർക്യൂട്ട് ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ വെച്ച് നിസ്കരിച്ച സമാജ്‌വാദി പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

## Article Content

**ന്യൂഡൽഹി: **ഉത്തർപ്രദേശിലെ മൊറാദാബാദ് സർക്യൂട്ട് ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ വെച്ച് നിസ്കരിച്ച സമാജ്‌വാദി പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഉസ്മാദ് ശാന്തമായി പ്രാർഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ  285 (പൊതുവഴി തടസ്സപ്പെടുത്തൽ), 292 (പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ലാൽ ബിഹാരി യാദവ് പങ്കെടുത്ത എസ്.പി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ബിലാരി എം.എൽ.എ മുഹമ്മദ് ഫഹീം ഇർഫാന്റെ അമ്മാവൻ കൂടിയായ ഉസ്മാൻ സർക്യൂട്ട് ഹൗസിലെത്തിയത്. സർക്യൂട്ട് ഹൗസിൽ വാഹനം നിർത്തിയിട്ട് പ്രാർഥന നടത്തിയത് ഗതാഗത തടസ്സവും ആളുകൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയെന്ന് കാണിച്ച് പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എൻജിനീയർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ, പ്രചരിക്കുന്ന വീഡിയോയിൽ മറ്റ് വാഹനങ്ങൾക്കോ പൊതുജനങ്ങൾക്കോ ഇദ്ദേഹത്തിന്റെ പ്രാർഥന മൂലം യാതൊരുവിധ തടസ്സവും ഉണ്ടാകുന്നതായി കാണുന്നില്ലെന്ന് ദൃക്‌സാക്ഷികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തിനെതിരെ ബജ്‌റംഗ് ദൾ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

English Summary:

UP Police registered FIR against Samajwadi Party district vice president Haji Mohammad Usman for offering namaz behind a parked car near Moradabad Circuit House after video went viral. Case under BNS sections 285 and 292 based on complaint by PWD Assistant Engineer alleging obstruction. Witnesses say no obstruction visible in video. Far-right groups including Bajrang Dal protested. Criticism that police discriminates by booking individual prayers while not acting against road blocks and vandalism during recent Kanwar Yatra.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381239/moradabad-circuit-house-namaz-row-sp-leader-haji-usman-fir-up-police)