---
title: "സ്കൂൾ വിട്ടുവരുന്ന കുട്ടികളുടെ വിശപ്പ് മാറ്റാൻ കിടിലൻ രുചിയിൽ ഒരു 'മക്രോണി' റെസിപ്പി!"
english_title: "Easy Tasty Masala Macaroni Recipe Evening Snack How To Make Macaroni At Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381232/easy-masala-macaroni-recipe-evening-snack-malayalam"
published_at: "2026-09-05T14:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bdc520a237_easy-masala-macaroni-recipe-evening-snack-malayalam.jpg"
keywords: ["Macaroni Recipe", "Easy Snack Malayalam", "Macaroni Making"]
---

# സ്കൂൾ വിട്ടുവരുന്ന കുട്ടികളുടെ വിശപ്പ് മാറ്റാൻ കിടിലൻ രുചിയിൽ ഒരു 'മക്രോണി' റെസിപ്പി!

> **Lead Summary:** ** **കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഏറെ പ്രിയപ്പെട്ടതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വൈകുന്നേര സ്നാക്കാണ് രുചികരമായ മക്രോണി. കുറഞ്ഞ സമയംകൊണ്ട് വീട്ടിൽ ലഭ്യമായ ചേരുവകൾ വെച്ച് ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാം. വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു പലഹാരമാണിത്.

## Article Content

** **കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഏറെ പ്രിയപ്പെട്ടതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വൈകുന്നേര സ്നാക്കാണ് രുചികരമായ മക്രോണി. കുറഞ്ഞ സമയംകൊണ്ട് വീട്ടിൽ ലഭ്യമായ ചേരുവകൾ വെച്ച് ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാം. വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു പലഹാരമാണിത്.

**ആവശ്യമായ സാധനങ്ങൾ:**

മക്രോണി

സവാള

തക്കാളി

പച്ചമുളക്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

മഞ്ഞൾപ്പൊടി

മുളകുപൊടി

ഗരം മസാല

ടൊമാറ്റോ സോസ്

എണ്ണ അല്ലെങ്കിൽ നെയ്യ്

ഉപ്പ്: പാകത്തിന്

മല്ലിയില

**തയ്യാറാക്കുന്ന വിധം:**

ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം ഉപ്പും അല്പം വെളിച്ചെണ്ണയും ചേർക്കുക. തിളച്ച വെള്ളത്തിലേക്ക് മക്രോണി ഇട്ടു വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റി മാറ്റി വെക്കുക.

ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.

പിന്നീട് സവാള വഴന്നതിന് ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് തക്കാളിയോ തക്കാളി അരച്ചതൊ ചേർത്ത് നന്നായി വഴറ്റുക.

മസാല നന്നായി പാകമായി കഴിയുമ്പോൾ ടൊമാറ്റോ സോസ് കൂടി ചേർത്ത് ഇളക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന മക്രോണി ഇതിലേക്ക് ചേർത്ത് മസാലകളിൽ നന്നായി കോട്ടിയെടുക്കുക. കുറച്ചു സമയം ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. അവസാനം മല്ലിയില വിതറി തീ ഓഫ് ചെയ്യാം.

English Summary:

A tasty evening snack loved equally by children and adults and easy to prepare is delicious macaroni. It can be made very quickly with ingredients available at home in short time. Best snack to have with evening tea. Ingredients include macaroni, onion, tomato, green chili, ginger-garlic paste, turmeric powder, chili powder, garam masala, tomato sauce, oil or ghee, salt and coriander leaves.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381232/easy-masala-macaroni-recipe-evening-snack-malayalam)