---
title: " 'ഇത് പൂർണ്ണമായും ആസൂത്രിതം, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ നിഷ്പക്ഷതയാണ് പ്രകോപനത്തിന് കാരണം'; തമ്മിലടിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ്"
english_title: "Chirayinkeezhu Congress Clash MLA Ramya Haridas Says Attack Was Planned 7 Workers Booked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381204/chirayinkeezhu-congress-clash-mla-ramya-haridas-says-attack-planned"
published_at: "2026-09-05T11:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bae13093d0_chirayinkeezhu-congress-clash-mla-ramya-haridas-says-attack-planned.jpg"
keywords: ["Ramya Haridas MLA", "Chirayinkeezhu Congress Clash", "Congress Infighting", "SC ST Case", "Cooperative Bank Election"]
---

#  'ഇത് പൂർണ്ണമായും ആസൂത്രിതം, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ നിഷ്പക്ഷതയാണ് പ്രകോപനത്തിന് കാരണം'; തമ്മിലടിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ്

> **Lead Summary:** **തിരുവനന്തപുരം: **ഇത് പൂർണ്ണമായും ആസൂത്രിതമായി ചെയ്തതാണ്. ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ തമ്മിലടിയിൽ വിശദീകരണവുമായി സ്ഥലം എം.എൽ.എ രമ്യ ഹരിദാസ് രംഗത്ത്. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആക്രമിച്ചതെന്നും, ഇത് പൂർണ്ണമായും ആസൂത്രിതമായി ചെയ്തതാണെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ഇത് പൂർണ്ണമായും ആസൂത്രിതമായി ചെയ്തതാണ്. ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ തമ്മിലടിയിൽ വിശദീകരണവുമായി സ്ഥലം എം.എൽ.എ രമ്യ ഹരിദാസ് രംഗത്ത്. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആക്രമിച്ചതെന്നും, ഇത് പൂർണ്ണമായും ആസൂത്രിതമായി ചെയ്തതാണെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ തന്നെക്കുറിച്ച് നടത്തിയ മോശം പ്രചാരണങ്ങൾ ചോദ്യംചെയ്‌തതിനാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമണത്തിനിടയിൽ തന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചുകീറുകയും കൈയ്യിൽ കടന്നപിടിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസിലെ വിഭാഗീയതയിൽ താൻ നിഷ്‌പക്ഷത പാലിച്ചതാണ്, ജില്ല പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ ഈ പ്രകോപനത്തിന് കാരണമെന്നും എം.എൽ.എ വിശദീകരിച്ചു. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്‌.സി, എസ്‌.ടി അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ അടക്കം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

തനിക്കുനേരിട്ട ഈ ആക്രമണത്തിലും അപവാദ പ്രചാരണത്തിലും പാർട്ടിയുടെ ഭാഗത്തുനിന്നും സർക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് തന്റെ ആവശ്യമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ആഭ്യന്തര മന്ത്രിയിൽ നിന്ന് കർശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നിഷ്പക്ഷത പാലിച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ വൻ അപവാദപ്രചാരണമാണ് താൻ നേരിടേണ്ടിവന്നത്. അതിൽ പലതും പുറത്തുപറയാൻ പോലും കഴിയാത്തത്ര മോശമായ കാര്യങ്ങളാണ്. ഇത് സംബന്ധിച്ച് നേരത്തെ ആഭ്യന്തര മന്ത്രിക്കും പാർട്ടിതലത്തിൽ ഷാഫി പറമ്പിലിനോടും പരാതിപ്പെട്ടിരുന്നുവെങ്കിലും, വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

English Summary:

Chirayinkeezhu MLA Ramya Haridas explained about clash between Congress workers in Chirayinkeezhu. She told media that local Congress leader Sajad invited her to his house and attacked her and it was done in planned manner. Attack was carried out for questioning bad propaganda about her through social media. Dress was torn and hand was held. MLA said that her neutrality in factionalism in Congress during cooperative bank election was reason for provocation of district panchayat member and others.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381204/chirayinkeezhu-congress-clash-mla-ramya-haridas-says-attack-planned)