---
title: "ഡൽഹിയിൽ നടുക്കുന്ന കൊലപാതകം! പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സഹപാഠിയെ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ"
english_title: "Delhi 9th Class Student Stabbed To Death Over Friendship With Girl 3 Teenagers Arrested Nangloi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381200/delhi-9th-class-student-stabbed-death-friendship-girl-3-teenagers-arrested"
published_at: "2026-09-05T10:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ba6e435d4f_delhi-9th-class-student-stabbed-death-friendship-girl-3-teenagers-arrested.jpg"
keywords: ["Delhi Murder", "Nangloi Stabbing", "Student Murder Delhi", "Teenagers Arrested"]
---

# ഡൽഹിയിൽ നടുക്കുന്ന കൊലപാതകം! പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സഹപാഠിയെ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി: **സ്കൂളിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15കാരനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റു മരിച്ചു. ഡൽഹി നാംഗ്ലോയിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ന്യൂഡൽഹി: **സ്കൂളിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15കാരനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റു മരിച്ചു. ഡൽഹി നാംഗ്ലോയിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

സ്കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. വഴിയിൽ വെച്ച് സംഘം വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി പെൺകുട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും ഇത് വാക്കുതർക്കത്തിലേക്ക് നയിക്കുകയും ചെയ്തു.

തുടർന്ന് തർക്കത്തിനൊടുവിൽ വിദ്യാർത്ഥികൾ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും, അൽപസമയത്തിന് ശേഷം മൂവർ സംഘം വീണ്ടും ഇവരുടെ പിന്നാലെയെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സംഘർഷത്തിനിടയിലാണ് പ്രതികളിലൊരാൾ കത്തിയെടുത്ത് വിദ്യാർത്ഥിയുടെ വലത് തുടയിൽ കുത്തിയത്.

ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കാലിൽ കുത്തേറ്റ ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അമിത രക്തസ്രാവത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

കൊലപാതകം ഉൾപ്പെടെയുള്ള വിവിധ ഗൗരവതരമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം വിദ്യാർത്ഥിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

English Summary:

Dispute over friendship with girl in school finally took life of 15-year-old. Police arrested three teenagers in incident of stabbing to death of 9th class student in broad daylight in Delhi Nangloi. Attack was while returning home with friends after school. Accused stopped them on way and questioned about friendship between the two. After verbal dispute, students returned home. After some time, trio again followed students and created conflict. Meanwhile one of accused took knife and stabbed student in right thigh. It is reported that after attack accused fled from spot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381200/delhi-9th-class-student-stabbed-death-friendship-girl-3-teenagers-arrested)