---
title: "നടുക്കുന്ന ക്രൂരത...! വായ്പ തിരിച്ചടവ് മുടങ്ങി, യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, നാല് പേർ അറസ്റ്റിൽ "
english_title: "Bengaluru Young Woman Stripped Beaten Over Loan Default Video Captured 4 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381195/bengaluru-woman-stripped-beaten-loan-default-4-arrested"
published_at: "2026-09-05T10:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b9f373a2e4_bengaluru-woman-stripped-beaten-loan-default-4-arrested.jpg"
keywords: ["Bengaluru Crime", "Loan Default Assault", "Woman Stripped"]
---

# നടുക്കുന്ന ക്രൂരത...! വായ്പ തിരിച്ചടവ് മുടങ്ങി, യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, നാല് പേർ അറസ്റ്റിൽ 

> **Lead Summary:** **ബം​ഗളൂരു: ** വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

## Article Content

**ബം​ഗളൂരു: ** വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഒരു വർഷം മുൻപ് രേഷ്മയിൽ നിന്നും യുവതി ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിനുപുറമെ, രേഷ്മ വഴി പരിചയപ്പെട്ട നസ്രത്തിൽ നിന്നും യുവതി 50,000 രൂപ കൂടി കടം വാങ്ങിയിരുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഈ തുകയും തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെ നാല് മാസമായി തിരിച്ചടവ് പൂർണ്ണമായി നിലച്ചു. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്യുകയും, ഉപദ്രവങ്ങൾ ഭയന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തു.

ഇതിനിടെ നസ്രത്ത് യുവതിയെ ഫോണിൽ വിളിച്ച് ജോലിയും പണവും വാഗ്ദാനം ചെയ്ത് ചർച്ചയ്ക്കായി വിളിച്ചുവരുത്തി. ഇയാളുടെ വീട്ടിലെത്തിയ യുവതിയെ സുഹൈൽ കടുത്ത ഭാഷയിൽ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തുടർന്ന് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വാഹനത്തിൽ രേഷ്മയും നസ്രത്തും ഇരുവശങ്ങളിലായി ഇരുന്നിരുന്നു. സുഹൈലും മറ്റ് രണ്ടുപേരും ഈ സമയത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി.

ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കുമ്പളഗോഡിന് സമീപമുള്ള ഒരു വീട്ടിലെത്തിച്ച ശേഷമാണ് യുവതിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ക്രൂരമായി മർദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary:

In incident of stripping, beating young woman and capturing visuals in name of loan default, 4 people arrested. Arrested are Nasrath, Reshma, Suhail, Saif. One year ago young woman had taken loan of one lakh rupees from Reshma. Repayment has been pending for last six months. In addition, young woman also took loan of Rs 50,000 from Nasrath whom she met through Reshma. Due to financial difficulties, young woman could not repay this either. Repayment was pending for four months. Then she blocked Reshma's phone number and fearing harassment young woman shifted to another place. Meanwhile Nasrath called young woman on phone and offered job and money. After this when she reached Nasrath's house, Suhail abused and beat her, young woman alleged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381195/bengaluru-woman-stripped-beaten-loan-default-4-arrested)