---
title: "നേരത്തെയായിരുന്നെങ്കിൽ പൊലിയുമായിരുന്നില്ല ആ ജീവനുകൾ...! എട്ട് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിന് പിന്നാലെ കയ്പമംഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു"
english_title: "8 Students Death Accident NH 66 Kaipamangalam Barricades Installed National Highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381194/8-students-death-accident-nh66-kaipamangalam-barricades-installed"
published_at: "2026-09-05T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b9c9d7f0d2_8-students-death-accident-nh66-kaipamangalam-barricades-installed.jpg"
keywords: ["Kaipamangalam Accident", "NH 66 Accident", "8 Students Death", "Thrissur News"]
---

# നേരത്തെയായിരുന്നെങ്കിൽ പൊലിയുമായിരുന്നില്ല ആ ജീവനുകൾ...! എട്ട് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിന് പിന്നാലെ കയ്പമംഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു

> **Lead Summary:** **തൃശ്ശൂർ: **എട്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ ഭയാകരമായ അപകടത്തിന് പിന്നാലെ ദേശീയപാത 66-ൽ കയ്പമംഗലത്ത് അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചു. വൻ ദുരന്തം നടന്ന സ്ഥലത്തിന് ഏതാനും മീറ്ററുകൾക്ക് മുൻപായി, വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നൽകുന്ന തരത്തിലാണ് ഇപ്പോൾ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

## Article Content

**തൃശ്ശൂർ: **എട്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ ഭയാകരമായ അപകടത്തിന് പിന്നാലെ ദേശീയപാത 66-ൽ കയ്പമംഗലത്ത് അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചു. വൻ ദുരന്തം നടന്ന സ്ഥലത്തിന് ഏതാനും മീറ്ററുകൾക്ക് മുൻപായി, വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നൽകുന്ന തരത്തിലാണ് ഇപ്പോൾ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

എന്നാൽ, ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ നേരത്തേ തന്നെ ഇവിടെ ഒരുക്കിയിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെ രാത്രിയിലെ ദാരുണമായ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് പ്രദേശവാസികളും നാട്ടുകാരും ശക്തമായി പ്രതികരിച്ചു.

വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് ദേശീയപാത 66-ൽ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഈ വൻ അപകടത്തിൽ കാർ യാത്രികരായ എട്ട് വിദ്യാർത്ഥികളാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ ദാരുണമായി മരിച്ചത്.

മരിച്ചവരെല്ലാം തമിഴ്‌നാട് ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. ഇവരിൽ ആറുപേരുടെ വിവരങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

English Summary:

After accident that claimed lives of eight students, barricades installed at Kaipamangalam on National Highway 66. Barricades have been installed few meters before accident spot giving indication for vehicles to turn into service road. At same time, locals said that if such barricades had been installed earlier, accident last night would not have happened. Around 11.42 pm on Friday, car rammed into parked lorry at Kaipamangalam on National Highway 66, killing eight car passengers. All deceased are students of PSNA Engineering College, Dindigul, Tamil Nadu. Six of them have been identified.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381194/8-students-death-accident-nh66-kaipamangalam-barricades-installed)