---
title: "'ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ല,  എംഎൽഎ രമ്യ ഹരിദാസ്‌  പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു'- സജിത് മുട്ടമ്പലം"
english_title: "Sajith Muttambalam Denies Assault Allegation Against MLA Ramya Haridas Case Against 7"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381191/sajith-muttambalam-denies-assault-allegation-mla-ramya-haridas-case"
published_at: "2026-09-05T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b9b6fc139c_sajith-muttambalam-denies-assault-allegation-mla-ramya-haridas-case.jpg"
keywords: ["Ramya Haridas MLA", "Sajith Muttambalam", "Congress Clash", "SC ST Case"]
---

# 'ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ല,  എംഎൽഎ രമ്യ ഹരിദാസ്‌  പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു'- സജിത് മുട്ടമ്പലം

> **Lead Summary:** **തിരുവനന്തപുരം: **ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ല.** **ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലം രംഗത്ത്. എംഎൽഎ പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും സജിത് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ല.** **ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലം രംഗത്ത്. എംഎൽഎ പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും സജിത് വ്യക്തമാക്കി.

ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് രമ്യ ഹരിദാസും പാളയം പ്രദീപുമാണ്. കഴിഞ്ഞ കുറേ നാളുകളായി പാളയം പ്രദീപാണ് പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയ വിഷയം ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കുന്നു.

എന്നാൽ തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആക്രമിച്ചതെന്നും, വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചുകീറുകയും കയ്യിൽ പിടിച്ചു കയ്യേറ്റം ചെയ്യുകയും ചെയ്തതായി എംഎൽഎ ഗുരുതരമായ ആരോപണം ഉന്നയിച്ചു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രകോപനത്തിന് കാര്യമെന്നും എംഎൽഎ പറഞ്ഞു.

English Summary:

District panchayat member Sajith Muttambalam reacted to assault against Chirayinkeezhu MLA Ramya Haridas. Sajith said MLA provoked and created problems and no one assaulted MLA. MLA and Palayam Pradeep took block general secretary Sajad to house. Sajith also alleged that Palayam Pradeep has been creating problems for a long time. Meanwhile, case has been registered against 7 Congress workers on complaint of MLA Ramya Haridas in incident. Non-bailable sections including SC, ST sections have been charged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381191/sajith-muttambalam-denies-assault-allegation-mla-ramya-haridas-case)