---
title: "പെട്ടത് ചെറിയ പെടലൊന്നുമല്ല...; താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ച് വൻ ഗതാഗതക്കുരുക്ക്"
english_title: "Thamarassery Churam Traffic Blocked Container Lorry Hits Protection Wall Seventh Bend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381178/thamarassery-churam-traffic-blocked-container-lorry-hits-wall-"
published_at: "2026-09-05T09:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b91ca75bd4_thamarassery-churam-traffic-blocked-container-lorry-hits-wall.jpg"
keywords: ["Thamarassery Churam", "Traffic Block", "Container Lorry Accident", "Wayanad Ghat Road"]
---

# പെട്ടത് ചെറിയ പെടലൊന്നുമല്ല...; താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ച് വൻ ഗതാഗതക്കുരുക്ക്

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ചതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ഏഴാം വളവിലാണ് ഈ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ചതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ഏഴാം വളവിലാണ് ഈ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവിൽ ഈ ഭാഗത്തുകൂടി വൺവേയായാണ് വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ചുരത്തിൽ അടിവാരം വരെയും മുകളിലേക്കും വാഹനങ്ങളുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് പൂർണ്ണമായി അഴിയാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്നാണ് അധികൃതരുടെ നിഗമനം.

English Summary:

Traffic blocked at Thamarassery Churam. Traffic was blocked after container lorry hit protection wall at churam. Accident occurred at seventh bend. Lorry was moved to roadside using crane. Currently vehicles are passing one-way. There is queue of vehicles down to foothills and upwards. It is assumed that it will take hours to clear traffic jam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381178/thamarassery-churam-traffic-blocked-container-lorry-hits-wall-)