---
title: "ശോഭയാത്രക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം; അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്"
english_title: "DYFI Leader Attacked During Shobhayatra in Kannur, RSS Alleged Behind Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381171/dyfi-leader-attacked-during-shobhayatra-kannur-rss-allegation"
published_at: "2026-09-05T08:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b81e1b4263_dyfi-leader-attacked-during-shobhayatra-kannur-rss-allegation.jpg"
keywords: ["DYFI Leader Attacked", "RSS", "Shobhayatra", "DYFI"]
---

# ശോഭയാത്രക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം; അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്

> **Lead Summary:** കോഴിക്കോട് : ശോഭയാത്രക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം. അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്. ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെയാണ് വധശ്രമുണ്ടായത്.

## Article Content

കോഴിക്കോട് : ശോഭയാത്രക്കിടെ ഡിവൈഎഫ്ഐ നേതാവിന് നേരെ വധശ്രമം. അക്രമത്തിന് പിന്നിൽ ആർ എസ് എസ്സെന്ന്. ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ പ്രസിഡന്റിന് നേരെയാണ് വധശ്രമുണ്ടായത്.

കുറുവന്തേരി മേഖലാ പ്രസിഡന്റ് അഭിൻ എം.കെ. ക്കാണ് പരിക്കേറ്റത്. കണ്ണൂർ ജില്ലയിലെ സെന്റർ പൊയിലൂരിൽ ഇന്നലെ രാത്രി പത്തിനാണ് സംഭവം. പൊയിലൂർ ശ്രീനാരായണ മഠപ്പുരയുടെ പരിസരത്ത് വെച്ചായിരുന്നു ആക്രമണം.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഒത്തുചേർന്ന ആർ എസ് എസ് പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റ അഭിനെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടിന്റെ സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നാട്ടിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അക്രമത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, വധശ്രമത്തിന് കേസെടുത്ത് അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

**English Summary:**

A DYFI leader was allegedly targeted in an attempted murder during a Shobhayatra in Center Poyilur, Kannur district. DYFI alleges that RSS workers were behind the attack. Abhin M.K., president of the DYFI Kuruvaantheri area committee, was injured in the incident, which reportedly took place around 10 p.m. near Poyilur Sree Narayana Mathappura. He was admitted to Nadapuram Government Taluk Hospital with facial injuries. DYFI Kuruvaantheri area committee alleged that the attack was part of a deliberate attempt to disturb peace and demanded strong legal action against those responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381171/dyfi-leader-attacked-during-shobhayatra-kannur-rss-allegation)