---
title: "ദേശീയപാതയിൽ അപകടം; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞുകയറി"
english_title: "Unidentified Man Dies in Accident on Mannuthy Vadakkenchery National Highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381161/unidentified-man-dies-accident-mannuthy-vadakkenchery-highway"
published_at: "2026-09-05T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b707dd7f44_unidentified-man-dies-accident-mannuthy-vadakkenchery-highway.jpg"
keywords: ["Thrissur Road Accident", "Thrissur Accident", "Unidentified Man"]
---

# ദേശീയപാതയിൽ അപകടം; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞുകയറി

> **Lead Summary:** തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ പാലക്കാട് ഭാ​ഗത്തേയ്ക്കുള്ള പാതയിലെ വട്ടക്കല്ലിലാണ് അപകടം നടന്നത്.

## Article Content

തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ പാലക്കാട് ഭാ​ഗത്തേയ്ക്കുള്ള പാതയിലെ വട്ടക്കല്ലിലാണ് അപകടം നടന്നത്.

സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടനെ വാഹനം നിർത്തി.

അജ്ഞാതന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന മറ്റൊരു വാഹനം മൃതശരീരത്തിലൂടെ വീണ്ടും കയറിയിറങ്ങുകയും ചെയ്തു.

പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഇദ്ദേഹത്തെ ഇടിച്ച വാഹനം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

**English Summary:**

An unidentified man died in a road accident on the Mannuthy-Vadakkenchery National Highway in Thrissur. The accident occurred around 7.15 pm on Friday at Vattakkallu on the Palakkad-bound carriageway. A driver travelling through the speed track first noticed the body lying on the road and stopped his vehicle. The man’s head had been run over by a vehicle. Another vehicle reportedly ran over the body again. Peechi police, the highway recovery team and a 108 ambulance reached the spot and shifted the body to a hospital. The vehicle that initially hit the man has not yet been identified.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381161/unidentified-man-dies-accident-mannuthy-vadakkenchery-highway)