---
title: "മീൻവല്ലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 18-കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തെരച്ചിലിനായി സ്കൂബാ ടീം"
english_title: "Student Missing in Tuppanad River Near Meenvallam Waterfalls Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381153/student-missing-in-tuppanad-river-meenvallam-palakkad"
published_at: "2026-09-04T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9afea268ddf_student-missing-in-tuppanad-river-meenvallam-palakkad.jpg"
keywords: ["Meenvallam Waterfalls", "Tuppanad River Accident", "Missing Case", "Student Missing"]
---

# മീൻവല്ലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 18-കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തെരച്ചിലിനായി സ്കൂബാ ടീം

> **Lead Summary:** **പാലക്കാട്: **മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പാലക്കാട് ചന്ദ്രനഗർ സ്വദേശി സഫലിൽ സുബൈറിന്റെ മകൻ അഹ്മദ് ഇസ യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മീൻവല്ലത്തിന് തൊട്ടു താഴെയുള്ള തുപ്പനാട് പുഴയിലെ ഇരുട്ടുകുഴി ഭാഗത്താണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനായി മീൻവല്ലത്ത് എത്തിയതായിരുന്നു ഇയാൾ.

## Article Content

**പാലക്കാട്: **മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പാലക്കാട് ചന്ദ്രനഗർ സ്വദേശി സഫലിൽ സുബൈറിന്റെ മകൻ അഹ്മദ് ഇസ യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മീൻവല്ലത്തിന് തൊട്ടു താഴെയുള്ള തുപ്പനാട് പുഴയിലെ ഇരുട്ടുകുഴി ഭാഗത്താണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനായി മീൻവല്ലത്ത് എത്തിയതായിരുന്നു ഇയാൾ.

പുഴയിൽ കുളിക്കാനിറങ്ങിയ ഇസ ഒഴുക്കിൽപ്പെട്ട് താണുപോയതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും കോങ്ങാട് നിന്നുള്ള അഗ്നിരക്ഷാ സേനയും കല്ലടിക്കോട് പോലീസും സ്ഥലത്തെത്തി തുപ്പനാട് പുഴയുടെ ഇരുട്ടുകുഴി ഭാഗത്ത് വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ഇസയെ കണ്ടെത്താനായില്ല. മീൻവല്ലം പവർ സ്റ്റേഷൻ ചെക്ക്ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട സമയമായിരുന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നത് തെരച്ചിലിന് വലിയ തടസ്സമായി.

ധാരാളം പാറക്കെട്ടുകളും ചെറുതുരങ്കങ്ങളും നിറഞ്ഞതാണ് അപകടം നടന്ന പുഴ ഭാഗം. ഇതിനുപുറമേ പാറകളിൽ പറ്റി വളരുന്ന വേരുകളും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി വൈകുന്നതുവരെ തെരച്ചിൽ തുടർന്നുവെങ്കിലും വെളിച്ചക്കുറവും മോശം കാലാവസ്ഥയും കാരണം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ സ്കൂബാ ഡൈവിംഗ് ടീം സ്ഥലത്തെത്തി കൂടുതൽ മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

An 18-year-old student, Ahmad Isa from Chandranagar, Palakkad, went missing after being swept away by strong currents in the Tuppanad River near Meenvallam Waterfalls. The incident occurred around 5 PM on Friday at the Iruttukuzhi area while he was visiting with friends. Increased water flow due to the opening of the Meenvallam power station check dam complicated rescue operations. Fire force personnel, police, and locals conducted extensive searches late into the night. A scuba diving team will resume the search operations on Saturday morning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381153/student-missing-in-tuppanad-river-meenvallam-palakkad)