---
title: "മന്ത്രിമാരുടെ ഐഐഎം പരിശീലനം: സമാപന ദിനത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്; നിർദ്ദേശം സർക്കാരിന്റേതെന്ന് ഐഐഎം"
english_title: "Media Restricted at IIM Kozhikode Kerala Cabinet Training Camp Reimagining Keralam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381152/iim-kozhikode-kerala-cabinet-training-media-ban"
published_at: "2026-09-04T22:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9afb14c5989_iim-kozhikode-kerala-cabinet-training-media-ban.jpg"
keywords: ["IIM Kozhikode", "Media Ban IIM Kozhikode", "Kerala Cabinet Retreat"]
---

# മന്ത്രിമാരുടെ ഐഐഎം പരിശീലനം: സമാപന ദിനത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്; നിർദ്ദേശം സർക്കാരിന്റേതെന്ന് ഐഐഎം

> **Lead Summary:** **കോഴിക്കോട്: ** മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ക്യാമ്പസിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക്.

## Article Content

**കോഴിക്കോട്: ** മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ക്യാമ്പസിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക്.

സർക്കാർ നിർദ്ദേശപ്രകാരമാണ് സമാപന ദിവസമായ നാളെ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നതെന്ന് ഐഐഎം അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും പത്രക്കുറിപ്പുകളും പിആർഡി (PRD) വഴി ലഭ്യമാക്കുമെന്നും ഐഐഎം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിപുലമായ ആലോചനകളാണ് 'റീ ഇമാജിനിങ് കേരളം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ ചർച്ച ചെയ്യുന്നത്.

ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിങ് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലാണ് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നത്.

കേരള മന്ത്രിസഭയ്ക്കായി ഐഐഎം കോഴിക്കോട് നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുൻപ് 2011-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയ്ക്കായാണ് ഐഐഎംകെ ആദ്യമായി ഏകദിന നേതൃത്വ മാനേജ്മെന്റ് പരിപാടി ഒരുക്കിയിരുന്നത്.

**English Summary:**

Media entry has been restricted at the IIM Kozhikode campus during the closing day of the two-day leadership retreat titled 'Reimagining Keralam' for the Chief Minister and Ministers. IIM authorities stated that the decision was taken as per government instructions, adding that official updates would be provided through the Public Relations Department (PRD). The brainstorming session focuses on various development sectors, including public health, silver economy, education, and disaster management. This is the second time IIM-K is hosting a cabinet training retreat, following a similar program conducted for late former CM Oommen Chandy's cabinet in 2011.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381152/iim-kozhikode-kerala-cabinet-training-media-ban)