---
title: "അടച്ചിട്ട വീട്ടിൽ തല തകർത്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ, പ്രതികൾക്കായി തിരച്ചിൽ"
english_title: "Kasaragod Manjeshwaram Murder Karnataka Native Ramesh Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381149/kasaragod-manjeshwaram-murder-karnataka-native-ramesh-found-dead"
published_at: "2026-09-04T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9af35fe7016_kasaragod-manjeshwaram-murder-karnataka-native-ramesh-found-dead.jpg"
keywords: ["Manjeshwaram Murder", "Hosangadi Crime", "Ramesh Murder"]
---

# അടച്ചിട്ട വീട്ടിൽ തല തകർത്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ, പ്രതികൾക്കായി തിരച്ചിൽ

> **Lead Summary:** **കാസർഗോഡ് : **മഞ്ചേശ്വരത്ത് യുവാവിനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശ് ആണ് കൊല്ലപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് വെള്ളിയാഴ്ച രാത്രി ഏഴരയോടെ രമേശിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.

## Article Content

**കാസർഗോഡ് : **മഞ്ചേശ്വരത്ത് യുവാവിനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശ് ആണ് കൊല്ലപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് വെള്ളിയാഴ്ച രാത്രി ഏഴരയോടെ രമേശിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.

തല അടിച്ച് ചിതറിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മാരകായുധങ്ങളോ കല്ലുകളോ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുപിന്നാലെ കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന രണ്ട് പേർ വീടിന്റെ പരിസരത്തുനിന്നും ഓടി രക്ഷപ്പെടുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

**English Summary:**

A 42-year-old Karnataka native identified as Ramesh was found murdered in Manjeshwaram, Kasaragod. The incident occurred around 7:30 PM on Friday inside an old abandoned house owned by Narasimha Murthy in Hosangadi. The victim's head was found severely crushed. Local residents reported seeing two suspects fleeing the crime scene shortly after the incident. Manjeshwaram police arrived at the spot, initiated an inquest, and launched an investigation to track down the escaped suspects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381149/kasaragod-manjeshwaram-murder-karnataka-native-ramesh-found-dead)