---
title: "ശ്മശാനത്തിൽ അതിക്രമിച്ചുകയറി ചിതയിൽ നിന്ന് മനുഷ്യമാംസം തിന്നു; സോഷ്യൽ മീഡിയയിലെ 'ലേഡി അഘോരി' അറസ്റ്റിൽ"
english_title: "Lady Aghori Kali Nand Giri Arrested in Ujjain for Eating Human Flesh from Pyre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381147/lady-aghori-kali-nand-giri-arrested-ujjain-human-flesh-pyre"
published_at: "2026-09-04T21:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9af19651a26_lady-aghori-kali-nand-giri-arrested-ujjain-human-flesh-pyre.jpg"
keywords: ["Lady Aghori Arrest", "Kali Nand Giri", "Madhya Pradesh Crime", "BNS Section 301"]
---

# ശ്മശാനത്തിൽ അതിക്രമിച്ചുകയറി ചിതയിൽ നിന്ന് മനുഷ്യമാംസം തിന്നു; സോഷ്യൽ മീഡിയയിലെ 'ലേഡി അഘോരി' അറസ്റ്റിൽ

> **Lead Summary:** **ഭോപ്പാൽ: **കത്തിയെരിയുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം എടുത്തു കഴിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ 'ലേഡി അഘോരി' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത അഘോരി സ്ത്രീയെ മധ്യപ്രദേശിലെ ഉജ്ജയിൻ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഭോപ്പാൽ: **കത്തിയെരിയുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം എടുത്തു കഴിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ 'ലേഡി അഘോരി' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത അഘോരി സ്ത്രീയെ മധ്യപ്രദേശിലെ ഉജ്ജയിൻ പോലീസ് അറസ്റ്റ് ചെയ്തു.

കാളി നന്ദ് ഗിരി എന്ന സ്ത്രീയാണ് പിടിയിലായത്. ചിതയ്ക്ക് സമീപം കയ്യിൽ വാളുമായി നിൽക്കുന്ന ഇവർ, കത്തുന്ന ശവത്തിൽ നിന്ന് മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

ശ്മശാനത്തിൽ അനാവശ്യമായി അതിക്രമിച്ചു കടക്കുക, ശവസംസ്കാര ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുക, മനുഷ്യശരീരത്തോടും മൃതദേഹത്തോടും ഗുരുതരമായ അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 301 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ കാളി നന്ദ് ഗിരിയെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഉജ്ജയിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സ്വാധീനമുണ്ട്. മനുഷ്യമാംസം കഴിച്ച കേസിന് പുറമേ ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

തെലങ്കാനയിൽ ഒരു പെൺകുട്ടിയെ വഞ്ചിച്ചതിനും, താന്ത്രിക കർമ്മങ്ങൾ നടത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് മറ്റൊരു സ്ത്രീയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതിനും ഇവർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

**English Summary:**

A self-proclaimed 'Lady Aghori', known as Kali Nand Giri, was arrested by the Ujjain police in Madhya Pradesh after a video of her eating human flesh from a burning pyre went viral. Cases were registered against her under BNS Section 301 for trespassing into crematoriums, disrupting funeral services, and showing disrespect to human corpses. She has been remanded to 15 days of judicial custody. Police revealed she also faces cheating allegations, including defrauding a woman of Rs 10 lakh in Telangana.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381147/lady-aghori-kali-nand-giri-arrested-ujjain-human-flesh-pyre)