---
title: "ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: ബിബിഎ വിദ്യാർത്ഥി ശ്രീഹരി റിമാൻഡിൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കൂടുതൽ പേർക്കായി തിരച്ചിൽ"
english_title: "Bharat Mata College Morphing Case Student Remanded Special Team to Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381145/bharat-mata-college-morphing-case-student-remanded-special-team-probe"
published_at: "2026-09-04T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ae5e61e90d_bharat-mata-college-morphing-case-student-remanded-special-team-probe.jpg"
keywords: ["Bharat Mata College", "Morphing Case", "Ernakulam News", "Student Remanded"]
---

# ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: ബിബിഎ വിദ്യാർത്ഥി ശ്രീഹരി റിമാൻഡിൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കൂടുതൽ പേർക്കായി തിരച്ചിൽ

> **Lead Summary:** **എറണാകുളം: **എറണാകുളം ഭാരത് മാതാ കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥിയെ റിമാൻഡ് ചെയ്തു. ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിയെയാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.

## Article Content

**എറണാകുളം: **എറണാകുളം ഭാരത് മാതാ കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥിയെ റിമാൻഡ് ചെയ്തു. ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിയെയാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.

അതേസമയം, ഉയർന്നുവന്ന ഗുരുതര ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് അധികൃതർ വാർത്താക്കുറിപ്പ് ഇറക്കി. സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു. ഒരു പൂർവ്വ വിദ്യാർത്ഥിയാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്നും, വിവരം അറിഞ്ഞ ഉടൻ തന്നെ പരാതി പോലീസിന് കൈമാറിയിരുന്നുവെന്നും കോളേജ് അധികൃതർ വ്യക്തമാക്കുന്നു.

കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സൈബർ പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കാക്കര എസിപിയാണ് മേൽനോട്ടം വഹിക്കുന്നത്. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ കണ്ണികളുണ്ടോ എന്ന് കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആരോപണം. സംഭവത്തിൽ മാനേജ്മെന്റുമായി വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെങ്കിൽ വീണ്ടും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.

**English Summary:**

In the Bharat Mata College morphing case, BBA student Srihari was remanded for 14 days after morphing and circulating pictures of female classmates and teachers. A special team supervised by the Thrikkakara ACP, including cyber police officers, has been formed to probe deeper into the racket. Meanwhile, the college management expressed regret, stating that they handed the case to the police as soon as an alumnus brought it to light. Students demand further action, threatening protests if management commitments are not met.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381145/bharat-mata-college-morphing-case-student-remanded-special-team-probe)