---
title: "രാസലഹരി കേസിൽ വൻ വെളിപ്പെടുത്തൽ: ലഹരിപ്പണം കൊണ്ട് കോടികളുടെ നിക്ഷേപം; വരുൺ ദേവിൽ നിന്ന് 4 ആഡംബര കാറുകൾ പിടിച്ചെടുത്തു"
english_title: "Kochi MDMA Case Main Brain Varun Dev Made Huge Investments Excise Finds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381143/kochi-mdma-case-varun-dev-huge-investments-excise-investigation"
published_at: "2026-09-04T20:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ae16e917da_kochi-mdma-case-varun-dev-huge-investments-excise-investigation.jpg"
keywords: ["Kochi MDMA Case", "Varun Dev", "Excise Drug Raid", "Mattancherry MDMA"]
---

# രാസലഹരി കേസിൽ വൻ വെളിപ്പെടുത്തൽ: ലഹരിപ്പണം കൊണ്ട് കോടികളുടെ നിക്ഷേപം; വരുൺ ദേവിൽ നിന്ന് 4 ആഡംബര കാറുകൾ പിടിച്ചെടുത്തു

> **Lead Summary:** **കൊച്ചി : **കൊച്ചി രാസലഹരി കേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ വരുൺ ദേവ് ലഹരി വിൽപനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയതായി എക്സൈസിന്റെ കണ്ടെത്തൽ. ലഹരി ഇടപാടുകളിലൂടെ സമ്പാദിച്ച പണം വിവിധയിടങ്ങളിൽ നിക്ഷേപിച്ചതിന് പുറമേ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടാനും ഇയാൾ ഉപയോഗിച്ചു.

## Article Content

**കൊച്ചി : **കൊച്ചി രാസലഹരി കേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ വരുൺ ദേവ് ലഹരി വിൽപനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയതായി എക്സൈസിന്റെ കണ്ടെത്തൽ. ലഹരി ഇടപാടുകളിലൂടെ സമ്പാദിച്ച പണം വിവിധയിടങ്ങളിൽ നിക്ഷേപിച്ചതിന് പുറമേ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടാനും ഇയാൾ ഉപയോഗിച്ചു.

ഇയാളുടെ പക്കൽ നിന്ന് നാല് ആഡംബര കാറുകൾ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. വരുണിന്റെ ആസ്തി വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി രജിസ്ട്രേഷൻ, മോട്ടോർ വാഹന വകുപ്പുകൾക്ക് എക്സൈസ് ഉടൻ ഔദ്യോഗികമായി കത്ത് നൽകും.

ഇന്ത്യ-പാക് അതിർത്തി പ്രദേശങ്ങളിൽ നേരിട്ടെത്തിയാണ് വരുൺ ദേവ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നഗരത്തിലെ ആഡംബര ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്തായിരുന്നു ഇയാളുടെ ലഹരി ഇടപാടുകൾ.

ഫ്ലാറ്റുകൾ ബുക്ക് ചെയ്യുന്നതിനായി സ്ത്രീകളെയാണ് വരുൺ പ്രധാനമായും ഉപയോഗിച്ചിരുന്നത്. കമ്മീഷൻ നൽകി സ്ത്രീകളെ മുന്നിൽ നിർത്തി ഫ്ലാറ്റുകൾ ബുക്ക് ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകൾ ബുക്ക് ചെയ്തു നൽകിയ നാല് സ്ത്രീകളെ എക്സൈസ് ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. അഭിഭാഷകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലർക്കും സ്വയം പരിചയപ്പെടുത്തിയിരുന്നതെന്നും, വ്യത്യസ്ത പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് എക്സൈസും ഡാൻസാഫും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മട്ടാഞ്ചേരിയിൽ ഡാൻസാഫ് നടത്തിയ തെരച്ചിലിൽ രണ്ടര കിലോ എംഡിഎംഎ പിടികൂടി. സംഭവത്തിൽ കേസിന്റെ മുഖ്യ ഡീലറായ നൗഫലിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ചു വർഷമായി ഡൽഹിയിൽ നിന്ന് പാർസൽ മാർഗ്ഗമാണ് ഇവർ കൊച്ചിയിലേക്ക് ലഹരി എത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 51 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി അക്ഷയ് പിടിയിലായി.

**English Summary:**

Excise officials revealed that Varun Dev, the mastermind in the Kochi synthetic drug case, made massive investments and purchased four luxury cars using drug money. The accused used women, offered commissions, and presented himself as an advocate under alias names to rent flats for operations. Meanwhile, DANSAF seized 2.5 kg of MDMA in Mattancherry, arresting key dealer Naufal, who had been parceling drugs from Delhi for five years. In another raid at Amaravila checkpost, Kollam native Akshay was caught with 51 grams of MDMA.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381143/kochi-mdma-case-varun-dev-huge-investments-excise-investigation)