---
title: "‘ലഹരി ശൃംഖലയുടെ വേരറുക്കാൻ പുതിയ അന്വേഷണ രീതികൾ; ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രത്തിലെ വലിയ ലഹരി വിരുദ്ധ പോരാട്ടം' - മന്ത്രി രമേശ് ചെന്നിത്തല"
english_title: "Innovative Investigation Methods To Cut Drug Network Operation Toofan Biggest Anti Drug Fight Says Minister Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381129/idukki-operation-toofan-narco-hunt-ramesh-chennithala-says-innovative-investigation-to-cut-drug-network"
published_at: "2026-09-04T17:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ab7f41ee6e_idukki-operation-toofan-narco-hunt-ramesh-chennithala-says-innovative-investigation-to-cut-drug-network.jpg"
keywords: ["Operation Toofan", "Ramesh Chennithala", "Idukki Anti Drug Campaign", "Kerala Police Drug Hunt", "Toofan Jagaran"]
---

# ‘ലഹരി ശൃംഖലയുടെ വേരറുക്കാൻ പുതിയ അന്വേഷണ രീതികൾ; ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രത്തിലെ വലിയ ലഹരി വിരുദ്ധ പോരാട്ടം' - മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് - തൂഫാന്‍ ജാഗരണ്‍ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

## Article Content

ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് - തൂഫാന്‍ ജാഗരണ്‍ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാര്‍ക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാര്‍ക്ക് അറിയാം.

അതിനാല്‍ പൊലീസിന്‍റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൊലീസ് ഡോഗ് സ്‌ക്വാഡിന് ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കി വരികയാണ്.

ലഹരി വ്യാപനത്തിന്റെ നൂതന വഴികള്‍ തടയാന്‍ പൊലീസ് പുതിയ സംവിധാനം ആവിഷ്‌കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി 'ഓപ്പറേഷന്‍ തൂഫാന്‍' മാറി.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമോ നിയമ പ്രശ്‌നമോ അല്ല. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേരളാ പൊലീസിന് മാത്രമല്ലെന്നും ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

തൂഫാന്‍റെ മറ്റൊരു മുഖമായ തൂഫാന്‍ ജാഗരണാണ് ഇപ്പോള്‍ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്‌നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതില്‍ നിന്ന് മോചിപ്പിക്കുകയാണ് തൂഫാന്‍ ജാഗരണിന്റെ ലക്ഷ്യം.

കുടുംബങ്ങളിലും കോളേജുകളിലും സ്‌കൂളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാന്‍ അയല്‍ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചു. ഓരോ മുഖ്യമന്ത്രിമാരെയും നേരിട്ടു കണ്ടു.

കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ കണ്ടു. ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടന്‍ കാണും. അയല്‍ സംസ്ഥാനങ്ങളുടെ സഹായത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ ഇപ്പോള്‍ പിടിക്കാന്‍ കഴിയുന്നുണ്ട്. പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ ഇഡി റെയ്ഡും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

**English Summary:**

Idukki: Home Department Minister Ramesh Chennithala said police are trying to cut roots of drug network through innovative investigation methods in new era. He was inaugurating Idukki district-level inauguration of Operation Toofan The Narco Hunt - Toofan Jagaran anti-drug program at Murikassery Pavanatma College indoor stadium. He said synthetic drugs rule world today, distributors know children's language, friendship circles, interests and new technology, hence police investigation methods are changing. Police conducting comprehensive investigation to find source of drug chain, special training being given to police dog squad to detect narcotics. Police devising new system to block innovative routes of drug spread, Operation Toofan has become biggest anti-drug fight in history. Drug use is not just individual or legal issue but biggest issue society faces, responsibility to solve not only Kerala Police but every family and individual should participate. Toofan Jagaran aims to free people by taking unbearable social problems caused by drugs to each person's mind. Vigilance needed in families, colleges, schools. To stop drug flow from neighboring states, meeting of neighboring DGPs called, met each Chief Minister directly, met Karnataka, Tamil Nadu CMs, will meet Andhra, Telangana, Puducherry CMs soon, with help of neighboring states more arrests possible now, ED raids also happening to detect black money transactions related to drug trade including Palakkad, Kozhikode, minister said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381129/idukki-operation-toofan-narco-hunt-ramesh-chennithala-says-innovative-investigation-to-cut-drug-network)