---
title: "സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ"
english_title: "Kerala State School Sports Meet 2025 Kozhikode To Host From October 24 To 29 At NIT Ground"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381100/kerala-state-school-sports-meet-kozhikode-nit-ground-october-24-29-new"
published_at: "2026-09-04T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a88e37998e_kerala-state-school-sports-meet-kozhikode-nit-ground-october-24-291.jpg"
keywords: ["Kerala State School Sports Meet", "Kozhikode NIT Ground", "School Olympics Kerala", "State School Athletics", "Education Minister N. Shamsuddin"]
---

# സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. കായികമേളയുടെ പ്രധാന വേദിയായി കോഴിക്കോട് എൻഐടി ഗ്രൗണ്ട് സജ്ജമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. കായികമേളയുടെ പ്രധാന വേദിയായി കോഴിക്കോട് എൻഐടി ഗ്രൗണ്ട് സജ്ജമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.

14, 17, 19 പ്രായവിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ കായികമികവ് മാറ്റുരയ്ക്കുന്ന സംസ്ഥാനതല മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള മികച്ച താരങ്ങളാകും പങ്കെടുക്കുക.

കായികമേളയുടെ മുന്നൊരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആറിന് നടക്കുന്ന ചടങ്ങിൽ കായികമേളയുടെ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും.

നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതോടെ കോഴിക്കോട് നഗരവും ജില്ലയിലെ കായികപ്രേമികളും ആവേശത്തിലാണ്. വിപുലമായ സൗകര്യങ്ങളോടെയും വിവിധ മത്സരങ്ങൾക്കാവശ്യമായ ക്രമീകരണങ്ങളോടെയും കായികമേള സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം തിരുവനന്തപുരത്തായിരുന്നു സംസ്ഥാന സ്കൂൾ കായികമേള നടന്നത്. 1825 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയത്. മികച്ച പ്രകടനത്തിലൂടെ തലസ്ഥാന നഗരം വിജയകൊടി പാറിച്ചപ്പോൾ, ഇത്തവണ കിരീടം സ്വന്തമാക്കാൻ വിവിധ ജില്ലകൾ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ്.

**English Summary:**

Thiruvananthapuram: Kozhikode will host this year's State School Sports Meet from October 24 to 29. Main venue will be Kozhikode NIT Ground. More than 10,000 students from various parts of state will compete in various events. Competitions will be organized in 14, 17, 19 age categories with best athletes from various districts participating. Preparations have already begun. Organizing committee formation inauguration will be done by Education Minister on 6th of this month. After a long gap of 11 years Kozhikode is hosting again, creating excitement among city and sports lovers. Aim is to organize with extensive facilities. Last year meet was held in Thiruvananthapuram where Thiruvananthapuram won gold cup with 1825 points, and this time various districts are gearing up for strong competition for title.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381100/kerala-state-school-sports-meet-kozhikode-nit-ground-october-24-29-new)