---
title: "പൂവച്ചലിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; യുകെ വിസ ലഭിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നുവെന്ന് സൂചന"
english_title: " Young Woman Found Dead At Home In Poovachal Trivandrum Police Investigation Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381089/poovachal-mulamoodu-young-woman-found-dead-home-uk-visa-issue"
published_at: "2026-09-04T12:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a66f002687_poovachal-mulamoodu-young-woman-found-dead-home-uk-visa-issue.jpg"
keywords: ["Young Woman Death", "Suicide", "Thiruvananthapuram Women Death", "Crime News"]
---

# പൂവച്ചലിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; യുകെ വിസ ലഭിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നുവെന്ന് സൂചന

> **Lead Summary:** തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ജന യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ജന യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തെ തുടർന്നാണ് അഞ്ജന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

**English Summary:**

Thiruvananthapuram: A young woman from Mulamoodu, Poovachal, Anjana aged 25 was found dead inside her house in bedroom. Primary information suggests distress over not getting UK student visa. Police reached spot and initiated procedures. After inquest, body shifted to Thiruvananthapuram Medical College Hospital for postmortem. Body will be handed over to relatives after postmortem. Police have registered case and investigating circumstances leading to death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381089/poovachal-mulamoodu-young-woman-found-dead-home-uk-visa-issue)