---
title: "ഒരു നിമിഷം പോലും ചിന്തിച്ചില്ല, ജീവൻ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടി യുവാക്കൾ; നാടിന്റെ ശ്രമം വിഫലമാക്കി പേരാമ്പ്ര സ്വദേശി ഷൈജലിന്റെ മരണം"
english_title: "Perambra Native Dies Jumping Off Chaniyamkadavu Bridge Thiruvallur Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381012/perambra-native-dies-jumping-off-chaniyamkadavu-bridge-thiruvallur"
published_at: "2026-09-03T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a997a4cccc87_perambra-native-dies-jumping-off-chaniyamkadavu-bridge-thiruvallur.jpg"
keywords: ["Suicide Case", "Shaijal Suicide", "Chaniyamkadavu Bridge"]
---

# ഒരു നിമിഷം പോലും ചിന്തിച്ചില്ല, ജീവൻ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടി യുവാക്കൾ; നാടിന്റെ ശ്രമം വിഫലമാക്കി പേരാമ്പ്ര സ്വദേശി ഷൈജലിന്റെ മരണം

> **Lead Summary:** **കോഴിക്കോട്: **തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിക്കാൻ പിന്നാലെ പുഴയിലേക്ക് എടുത്തുചാടി പ്രദേശവാസി. കോട്ടോൽ ഉണ്ണി എന്ന നിധിനാണ് പാലത്തിന് മുകളിൽ നിന്ന് ആഴമേറിയ പുഴയിലേക്ക് പിടയുന്ന ജീവനായി ഒരു നിമിഷം പോലും ചിന്തിക്കാതെ എടുത്തുചാടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചത്. എന്നാൽ യുവാവിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി.

## Article Content

**കോഴിക്കോട്: **തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിക്കാൻ പിന്നാലെ പുഴയിലേക്ക് എടുത്തുചാടി പ്രദേശവാസി. കോട്ടോൽ ഉണ്ണി എന്ന നിധിനാണ് പാലത്തിന് മുകളിൽ നിന്ന് ആഴമേറിയ പുഴയിലേക്ക് പിടയുന്ന ജീവനായി ഒരു നിമിഷം പോലും ചിന്തിക്കാതെ എടുത്തുചാടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചത്. എന്നാൽ യുവാവിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പേരാമ്പ്ര സ്വദേശി ഷൈജൽ ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ടതോടെ പാലത്തിലുണ്ടായിരുന്നവർ ഉടൻ പുഴയിലേക്ക് കയർ ഇട്ടുനൽകിയെങ്കിലും ഷൈജലിന് അതിൽ പിടിക്കാനായില്ല.

തുടർന്ന് അപകടം കണ്ടുനിന്ന പ്രദേശവാസികളായ കോട്ടോൽ ഉണ്ണി (നിധിൻ), പ്രജീഷ് നിടുംകുനി എന്നിവർ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനത്തിനായി എടുത്തുചാടുകയായിരുന്നു. അരയിൽ കയർ കെട്ടിയ ശേഷം ആഴമേറിയ പുഴയിലേക്ക് ചാടിയ ഉണ്ണി, പിടയുകയായിരുന്ന ഷൈജലിനെ സാഹസികമായി കരയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കരയിൽ വെച്ച് സി.പി.ആർ നൽകുകയും തിരുവള്ളൂർ അക്യൂറ ക്ലിനിക്കിൽ എത്തിക്കുകയും ചെയ്തെങ്കിലും ഷൈജലിന്റെ ജീവൻ രക്ഷിക്കാനായില്ല.

എറണാകുളത്തെ ഒരു സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന ഷൈജൽ, മുൻപ് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്. ഷൈജലിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം സുരക്ഷ നോക്കാതെ അപരിചിതനായ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കാണിച്ച പ്രദേശവാസികളുടെ രക്ഷാശ്രമത്തിന് നാട്ടിലാകെ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

**English Summary:**

A young man identified as Shaijal from Perambra died after jumping off the Chaniyamkadavu bridge in Thiruvallur into a deep river. Though bystanders tossed a rope, he could not grab it. Local residents Nithin (Unni) and Prajeesh jumped into the river to rescue him. Unni tied a rope around his waist, plunged into the deep waters, and managed to bring Shaijal to the shore. Despite being given CPR and rushed to a clinic in Thiruvallur, Shaijal succumbed. Police have launched an investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381012/perambra-native-dies-jumping-off-chaniyamkadavu-bridge-thiruvallur)