---
title: "വീടുകളിൽ മെഴുകുതിരി എടുത്തുവെച്ചോളൂ! ഇന്ന് അർദ്ധരാത്രി വരെ വൈദ്യുതി നിയന്ത്രണം; അടിയന്തര നിർദ്ദേശവുമായി കെഎസ്ഇബി "
english_title: "Partial Power Restriction In Kerala Today Evening Due To Deficit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381010/partial-power-restriction-in-kerala-today-evening-due-to-deficit"
published_at: "2026-09-03T19:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9977d0ea6f8_partial-power-restriction-in-kerala-today-evening-due-to-deficit.jpg"
keywords: ["Power Cut", "KSEB", "Partial Power Cut Kerala"]
---

# വീടുകളിൽ മെഴുകുതിരി എടുത്തുവെച്ചോളൂ! ഇന്ന് അർദ്ധരാത്രി വരെ വൈദ്യുതി നിയന്ത്രണം; അടിയന്തര നിർദ്ദേശവുമായി കെഎസ്ഇബി 

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകീട്ട് ആറര മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാണ് ഈ നിയന്ത്രണം ബാധകമാകുക. സംസ്ഥാനതലത്തിൽ പെട്ടെന്നുണ്ടായ 700 മെഗാവാട്ടിന്റെ വലിയ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകീട്ട് ആറര മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാണ് ഈ നിയന്ത്രണം ബാധകമാകുക. സംസ്ഥാനതലത്തിൽ പെട്ടെന്നുണ്ടായ 700 മെഗാവാട്ടിന്റെ വലിയ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

ദേശീയ തലത്തിലുണ്ടായ വൈദ്യുതി ലഭ്യതയിലെ കുറവിനെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെ.എസ്.ഇ.ബിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത്, ഗ്രിഡിന്റെ സുരക്ഷിതമായ പ്രവർത്തനത്തിനായി അടിയന്തര വൈദ്യുതി നിയന്ത്രണം നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ഗ്രിഡ് കൺട്രോളർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഉപയോഗം ഉയർന്ന രാത്രി സമയങ്ങളിൽ അനുഭവപ്പെടുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വൈകീട്ട് ആറര മുതൽ അർദ്ധരാത്രി വരെ വിവിധ പ്രദേശങ്ങളിൽ ഘട്ടംഘട്ടമായിട്ടായിരിക്കും നിയന്ത്രണം നടപ്പിലാക്കുക.

**English Summary:**

A partial power restriction will be imposed across Kerala today between 6:30 PM and 12:00 midnight due to a deficit of 700 MW in power availability. The Grid Controller of India Limited officially informed KSEB about the shortage and requested all states to implement power restrictions. Authorities have urged consumers to restrict power consumption during peak hours to support the system.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381010/partial-power-restriction-in-kerala-today-evening-due-to-deficit)