---
title: "അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് പരാതി; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്, ഭാരത് മാതാ കോളേജില്‍ പ്രതിഷേധം "
english_title: "Morphing Complaint At Kochi Thrikkakara Bharata Mata College Case Against BBA Student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380998/kochi-thrikkakara-bharata-mata-college-morphing-complaint-bba-student-case"
published_at: "2026-09-03T17:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a995e2cc221b_kochi-thrikkakara-bharata-mata-college-morphing-complaint-bba-student-case.jpg"
keywords: ["Bharata Mata College Morphing Complaint", "Morphing Complaint Kochi", "BBA Student", "Telegram Instagram Obscene Photos"]
---

# അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് പരാതി; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്, ഭാരത് മാതാ കോളേജില്‍ പ്രതിഷേധം 

> **Lead Summary:** കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി. കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

## Article Content

കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി. കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ബിബിഎ വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫിംഗ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ കോളേജിൽ നിന്ന് ഇയാളെ പുറത്താക്കി.

കോളേജ് പ്രിൻസിപ്പാൾ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.  ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ ശ്രീഹരിയെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ലോക്കല്‍ ഗാര്‍ഡിയനെ വിളിച്ചുവരുത്തി പ്രതിയെ കാമ്പസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും ആരോപണമുണ്ട്. കുറ്റാരോപിതനായ വിദ്യാര്‍ഥി കെഎസ്‌യുവിന്റെ മീഡിയ ടീമിലുള്ളതാണെന്നും പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് അതിക്രമിച്ചെത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ശ്രീഹരിയുടെ ഫോണിൽ മോർഫിംഗ് ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്നും ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്നും കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ പ്രതികരിച്ചു.

കോളേജിന് 1 ആം തീയതിയാണ് വിവരം ലഭിക്കുന്നത്. പൂർവ വിദ്യാർത്ഥി അധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസം തന്നെ മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു.

**English Summary:**

Kochi: Morphing complaint at Bharata Mata College in Thrikkakara Kochi. Police registered case against BBA student Sreehari for allegedly morphing photos of teachers and students and circulating obscene images via Telegram and Instagram. College expelled him after verifying images on his phone. Information received on 1st via former student to teacher, management informed police next day and sought cyber police help. Students protest continues in front of principal office. Principal Dr Soumya demanded police probe whether more students involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380998/kochi-thrikkakara-bharata-mata-college-morphing-complaint-bba-student-case)