---
title: "കോഴിക്കോട് കൊട്ടാരം റോഡിൽ സംശയാസ്പദമായ സ്റ്റീൽ പാത്രങ്ങൾ; സ്ഫോടക വസ്തുവെന്ന് സംശയം, ബോംബ് സ്ക്വാഡ് പരിശോധനയിൽ"
english_title: "Steel Bomb Suspected Vessels Found In Kozhikode Kottaram Road Bomb Squad Police Inspection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380991/kozhikode-kottaram-road-steel-bomb-suspected-vessels-found-police-inspection"
published_at: "2026-09-03T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99527060cd1_kozhikode-kottaram-road-steel-bomb-suspected-vessels-found-police-inspection.jpg"
keywords: ["Steel Bomb Suspected", "Bomb Squad Kozhikode", "Explosive Suspected Vessels", "Kozhikode Police"]
---

# കോഴിക്കോട് കൊട്ടാരം റോഡിൽ സംശയാസ്പദമായ സ്റ്റീൽ പാത്രങ്ങൾ; സ്ഫോടക വസ്തുവെന്ന് സംശയം, ബോംബ് സ്ക്വാഡ് പരിശോധനയിൽ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് നാല് ചെറിയ സ്റ്റീൽ പാത്രങ്ങൾ ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് പരിശോധനയ്ക്കെടുത്തു.

## Article Content

കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് നാല് ചെറിയ സ്റ്റീൽ പാത്രങ്ങൾ ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് പരിശോധനയ്ക്കെടുത്തു.

റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കണ്ടെത്തിയ സ്റ്റീൽ പാത്രങ്ങളിൽ സ്ഫോടക വസ്തുക്കളുണ്ടോയെന്നത് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

അതേസമയം, സംഭവത്തിന് മുന്നോടിയായി പരിസരത്ത് പരിചയമില്ലാത്ത ഏതാനും ആളുകളെ കണ്ടിരുന്നതായി നാട്ടുകാർ പ്രതികരിച്ചു. ഇവരുടെ സാന്നിധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

**English Summary:**

Kozhikode: Steel vessels suspected to be explosive materials found at Kottaram Road in Kozhikode. Four small steel vessels were found. Police and bomb squad reached spot and inspection is underway suspecting steel bomb. Locals informed police. Vessels were found hidden in coir pith dumped by roadside. Locals said they saw some unfamiliar people in vicinity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380991/kozhikode-kottaram-road-steel-bomb-suspected-vessels-found-police-inspection)