---
title: "കോഴിക്കോട് ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി പേരാമ്പ്ര സ്വദേശി യുവാവ് മരിച്ചു "
english_title: "Kozhikode Youth Dies After Jumping From Chaniyamkadavu Bridge Into River Perambra Native Shaijal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380981/kozhikode-youth-jumps-chaniyamkadavu-bridge-dies-perambra-shaijal"
published_at: "2026-09-03T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a994a88929cf_kozhikode-youth-jumps-chaniyamkadavu-bridge-dies-perambra-shaijal.jpg"
keywords: ["Chaniyamkadavu Bridge Death", "Kozhikode Youth Death", "Perambra Native Dies", "Kozhikode News"]
---

# കോഴിക്കോട് ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി പേരാമ്പ്ര സ്വദേശി യുവാവ് മരിച്ചു 

> **Lead Summary:** കോഴിക്കോട്: ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ ആണ് മരിച്ചത്.

ബന്ധുക്കൾ മൃതദേഹം തിരിച്ചറിയാൻ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ചാനിയംകടവ് പാലത്തിൽനിന്നാണ് ഇയാൾ ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം കണ്ടയുടൻ ഇവിടെയുണ്ടായിരുന്നവർ പുഴയിലേക്ക് കയർ ഇട്ടുകൊടുത്തെങ്കിലും ഇയാൾക്ക് പിടിക്കാനായില്ല.

തുടർന്ന് പ്രദേശവാസിയായ കോട്ടോൽ ഉണ്ണി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ഇയാളെ പിടിച്ചു. ഇതിനിടെ പ്രജീഷ് നിടുംകുനി എന്നയാളും രക്ഷാപ്രവർത്തനത്തിനെത്തി. തുടർന്ന് ഇവർ യുവാവിനെ കരയ്ക്ക് കയറ്റി സി.പി.ആർ. നൽകി തിരുവളളൂർ അക്യൂറ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)**

**English Summary:**

Kozhikode: A youth died after jumping into river from Chaniyamkadavu bridge. Deceased is Shaijal (40), native of Parappil, Perambra. Incident occurred today afternoon. Locals who saw him jump rescued him from river and rushed to nearby hospital but could not save life. He was a former ambulance driver in Perambra. Body shifted to Vadakara Govt Hospital, will be handed over to relatives after postmortem. Father Asees, mother Sulekha, siblings Shajeer and Sajina.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380981/kozhikode-youth-jumps-chaniyamkadavu-bridge-dies-perambra-shaijal)