---
title: "ബി ഫാം വിദ്യാര്‍ത്ഥിയായ 21-കാരനെ കാണാനില്ലെന്ന് പരാതി; സ്‌കൂട്ടര്‍ കൊണ്ടോട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Malappuram Vazhakkad B Pharm Student Anshid Missing Since Aug 29 Scooter Found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380977/malappuram-vazhakkad-bpharm-student-missing-scooter-found-kondotty"
published_at: "2026-09-03T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a993d74d2245_malappuram-vazhakkad-bpharm-student-missing-scooter-found-kondotty.jpg"
keywords: ["Malappuram Missing Student", "Vazhakkad Missing Case", "B Pharm Student Missing"]
---

# ബി ഫാം വിദ്യാര്‍ത്ഥിയായ 21-കാരനെ കാണാനില്ലെന്ന് പരാതി; സ്‌കൂട്ടര്‍ കൊണ്ടോട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** മലപ്പുറം: വാഴക്കാട് ചെറുവട്ടൂര്‍ സ്വദേശിയായ ബി ഫാം വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചെറുവട്ടൂര്‍ സ്വദേശി പി. അന്‍ഷിദിനെ ആണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

## Article Content

മലപ്പുറം: വാഴക്കാട് ചെറുവട്ടൂര്‍ സ്വദേശിയായ ബി ഫാം വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചെറുവട്ടൂര്‍ സ്വദേശി പി. അന്‍ഷിദിനെ ആണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വാഴക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 29-ാം തീയതി രാത്രി എട്ട് മണിയോടെ സ്‌കൂട്ടറില്‍ വീടുവിട്ടിറങ്ങിയ അന്‍ഷിദ് പിന്നീട് തിരിച്ചെത്തിയില്ല.

മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചതോടെയാണ് വീട് വീട്ടിറങ്ങിയത് എന്നാണ് വിവരം. അന്‍ഷിദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പിന്നീട് കൊണ്ടോട്ടിയില്‍ നിര്‍ത്തിയിട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊണ്ടോട്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് അന്‍ഷിദ് ബസില്‍ കയറിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ നീല ടീഷര്‍ട്ടും പാന്‍റ്സുമായിരുന്നു വേഷം.

ഒപ്പം ഒരു ബാഗും കൈവശമുണ്ടായിരുന്നു. ചിത്രത്തിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ വാഴക്കാട് പോലീസ് സ്റ്റേഷനിലോ താഴെ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വാഴക്കാട് പോലീസ് സ്റ്റേഷന്‍: 0483 272 5212 മറ്റു നമ്പറുകള്‍: 80866 18019, 80862 73915

**English Summary:**

Malappuram: B Pharm student P Anshid (21), native of Cheruvattur Vazhakkad, is missing since August 29 night. After relatives complaint, Vazhakkad police registered case and started investigation. Anshid left home on scooter around 8 pm after family took his mobile phone and did not return. Scooter was later found abandoned in Kondotty. CCTV footage shows him boarding bus from Kondotty towards Kozhikode. He was wearing blue t-shirt and pants with a bag. Those with information are requested to contact Vazhakkad police station: 0483 2725212 or 8086618019, 8086273915.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380977/malappuram-vazhakkad-bpharm-student-missing-scooter-found-kondotty)