---
title: "ചെറിയൊരു നാണം...!  കോഴിക്കോട് പേരാമ്പ്രയിലെ മോഷണക്കേസ്: ജീപ്പിൽ നിന്നിറങ്ങാൻ മടിച്ച പ്രതിയെ തൂക്കിയെടുത്ത് തെളിവെടുപ്പ് പൂർത്തിയാക്കി"
english_title: "Perambra Theft Case Accused Rahul Raj Refuses To Get Out Of Vehicle During Evidence Collection Police Lift Him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380965/perambra-theft-case-accused-rahul-raj-refuses-evidence-collection-police-lift"
published_at: "2026-09-03T13:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99238b8d8f1_perambra-theft-case-accused-rahul-raj-refuses-evidence-collection-police-lift.jpg"
keywords: ["Perambra Theft Case", "Kozhikode Theft Accused", "Rahul Raj Arrest", "Pantheerankavu Police"]
---

# ചെറിയൊരു നാണം...!  കോഴിക്കോട് പേരാമ്പ്രയിലെ മോഷണക്കേസ്: ജീപ്പിൽ നിന്നിറങ്ങാൻ മടിച്ച പ്രതിയെ തൂക്കിയെടുത്ത് തെളിവെടുപ്പ് പൂർത്തിയാക്കി

> **Lead Summary:** കോഴിക്കോട്: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്.

## Article Content

കോഴിക്കോട്: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്.

തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി. ഓഗസ്റ്റ് 10 നാണ് പേരാബ്രയിലെ ഒരുവീട്ടിൽ രാഹുൽ രാജ് മോഷണത്തിനു എത്തിയത്.

വീട്ടിനുള്ളിൽ കടന്ന് അലമാരകൾ അടക്കം പ്രതികൾ കുത്തിത്തുറന്നിരുന്നു. ഇതേ കേസിൽ രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫ എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു.

രാഹുൽ രാജിനെ പന്തിരങ്കാവ് പൊലീസാണ് തെളിവെടുപ്പിനു എത്തിച്ചത്. എന്നാൽ ജീപ്പിൽനിന്നു പുറത്തിറങ്ങാൻ പ്രതി മടിച്ചതോടെ പൊലീസും നാട്ടുകാരും ചേർന്നു തൂക്കിയെടുത്ത് വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380965/perambra-theft-case-accused-rahul-raj-refuses-evidence-collection-police-lift)