---
title: "'കാന്തപുരത്തിന്റെ പ്രസ്താവന ആർഎസ്എസ് തലവൻ പറഞ്ഞതിന് സമാനം, മതങ്ങൾക്ക് സ്‌ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത'- പ്രസ്താവനയെ തള്ളി എം എ ബേബി"
english_title: "MA Baby Criticizes Kanthapuram AP Aboobacker Musaliyar Over Anti Women Remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380936/ma-baby-criticizes-kanthapuram-anti-women-remarks-rss-comparison"
published_at: "2026-09-03T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a990556a154f_ma-baby-criticizes-kanthapuram-anti-women-remarks-rss-comparison.jpg"
keywords: ["Kanthapuram AP Aboobacker Musaliyar", "MA Baby", "Anti Women Statement", "CPI M General Secretary"]
---

# 'കാന്തപുരത്തിന്റെ പ്രസ്താവന ആർഎസ്എസ് തലവൻ പറഞ്ഞതിന് സമാനം, മതങ്ങൾക്ക് സ്‌ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത'- പ്രസ്താവനയെ തള്ളി എം എ ബേബി

> **Lead Summary:** തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ത്രീ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ പറഞ്ഞ അഭിപ്രായമാണ് കാന്തപുരം പറഞ്ഞതെന്ന് എം എ ബേബി പറഞ്ഞു.

## Article Content

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ത്രീ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ പറഞ്ഞ അഭിപ്രായമാണ് കാന്തപുരം പറഞ്ഞതെന്ന് എം എ ബേബി പറഞ്ഞു.

മോഹന്‍ ഭാഗവത്തിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും ഭരണഘടന അംഗീകരിക്കാത്തത് ആവരുത് മതത്തിന്റെ പേരിലുള്ള നിലപാടുകളെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

സത്രീ-പരുഷ തുല്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍ക്കുന്നതാണ്. ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനമായാലും അത് ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കാന്‍ പാടില്ലെന്നും എം എ ബേബി പറഞ്ഞു.

'രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നപ്പോള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്ത് പറഞ്ഞത് സ്ത്രീകള്‍ പുറത്തിറങ്ങുന്നതാണ് കാരണമെന്നും അവര്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുമായിരുന്നു.

ഇതിന് സമാനാമായ പരാമര്‍ശമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാർ നടത്തിയത്', എം എ ബേബി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കാന്തപുരം ആത്മ പരിശോധന നടത്തണമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിന്റെ വിവാദ പ്രസ്താവന. മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിൽ ഇറക്കിയ പ്രസ്താവന വ്യാപക വിമർശനങ്ങൾക്കാണ് കാരണമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380936/ma-baby-criticizes-kanthapuram-anti-women-remarks-rss-comparison)