---
title: "പാട്ട് പാടിയത് അത്ര പിടിച്ചില്ല...! കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ"
english_title: "Wedding Guests Attacked Over Singing In Kannur Peravoor Three In Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380931/kannur-peravoor-wedding-guests-attacked-singing-dispute-three-custody"
published_at: "2026-09-03T10:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9902801371c_kannur-peravoor-wedding-guests-attacked-singing-dispute-three-custody.jpg"
keywords: ["Wedding House Attack", "Stabbed", "Kannur Crime", "Kerala Crime"]
---

# പാട്ട് പാടിയത് അത്ര പിടിച്ചില്ല...! കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുകയാണ്. 

ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാട്ട് പാടിയതുമായി ബന്ധപ്പെട്ട് രാജേഷും കല്യാണവീട്ടിലെത്തിയവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

സംഘർഷത്തിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതായാണ് വിവരം. അതേസമയം, കല്യാണം നടന്ന വീട്ടുകാരും അയൽവാസിയായ രാജേഷും തമ്മിൽ നേരത്തെ തന്നെ അതിർത്തി തർക്കം നിലനിന്നിരുന്നതായും പറയുന്നു.

നിലവിലുണ്ടായിരുന്ന ഈ തർക്കവും സംഘർഷം രൂക്ഷമാകുന്നതിനും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിനും കാരണമായതായാണ് വിവരം.

**English Summary:**

Kannur: Three persons taken into custody for allegedly attacking wedding guests at Peravoor. Custody includes Peravoor natives Nikhil, Sanil, Pranav. Victims are Ansar, Arun, Abhijith, friends of groom. Dispute started when neighbour Rajesh questioned them for singing songs allegedly after consuming liquor, leading to argument and attack. Rajesh allegedly called friends during clash. Police said boundary dispute existed earlier between wedding house and Rajesh, which aggravated clash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380931/kannur-peravoor-wedding-guests-attacked-singing-dispute-three-custody)