---
title: "കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിൽ സംഘർഷം; കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയൽവാസി വെട്ടി, ഒരാളുടെ നില ഗുരുതരം"
english_title: "Three Injured in Attack at Wedding House Near Peravoor in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380914/three-injured-attack-wedding-house-near-peravoor-kannur"
published_at: "2026-09-03T06:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98c4b1a6802_three-injured-attack-wedding-house-near-peravoor-kannur.jpg"
keywords: ["Wedding House Attack", "Stabbed", "Kannur Crime", "Kerala Crime"]
---

# കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിൽ സംഘർഷം; കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയൽവാസി വെട്ടി, ഒരാളുടെ നില ഗുരുതരം

> **Lead Summary:** പേരാവൂർ(കണ്ണൂർ): കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു.

## Article Content

പേരാവൂർ(കണ്ണൂർ): കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു.

ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. കല്യാണ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

തർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

വെട്ടേറ്റ അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

**English Summary:**

Peravoor: Three people were injured in a clash at a wedding house in Pampali near Peravoor in Kannur. Ansar, Arun and Abhijith sustained injuries, with Ansar’s condition remaining serious. The incident occurred around 8.30 pm on Wednesday. According to the reported circumstances, an argument while drinking at the wedding house led to the attack. A neighbour allegedly attacked all three with a weapon following the dispute. Arun and Abhijith were admitted to Pariyaram Medical College Hospital, while seriously injured Ansar was admitted to Kannur Baby Memorial Hospital. Peravoor police have started an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380914/three-injured-attack-wedding-house-near-peravoor-kannur)