---
title: "മൊബൈൽ ഫ്ലാഷടിച്ച് നഗ്നതാ പ്രദർശനം: കോഴിക്കോട് പെൺകുട്ടികൾക്ക് നേരെ യുവാവിന്റെ അതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടി രക്ഷപ്പെട്ടു"
english_title: "Kozhikode Pantheerankavu Exhibitionism Incident Near HiLite Mall Complaint Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380901/kozhikode-pantheerankavu-exhibitionism-incident-near-hilite-mall"
published_at: "2026-09-02T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a984873d29d0_kozhikode-pantheerankavu-exhibitionism-incident-near-hilite-mall.jpg"
keywords: ["HiLite Mall Kozhikode", "Women Safety Kerala", "Exhibitionism"]
---

# മൊബൈൽ ഫ്ലാഷടിച്ച് നഗ്നതാ പ്രദർശനം: കോഴിക്കോട് പെൺകുട്ടികൾക്ക് നേരെ യുവാവിന്റെ അതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **കോഴിക്കോട്: ** പന്തീരാങ്കാവിൽ പെൺകുട്ടികൾ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിന് മുന്നിൽ എത്തിയ യുവാവ് നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. കോഴിക്കോട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്നലെ രാത്രി ഒൻപതേ മുക്കാലോടെ കേസിനാസ്പദമായ അതിക്രമ സംഭവം നടന്നത്.

## Article Content

**കോഴിക്കോട്: ** പന്തീരാങ്കാവിൽ പെൺകുട്ടികൾ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിന് മുന്നിൽ എത്തിയ യുവാവ് നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. കോഴിക്കോട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്നലെ രാത്രി ഒൻപതേ മുക്കാലോടെ കേസിനാസ്പദമായ അതിക്രമ സംഭവം നടന്നത്.

വിദ്യാർത്ഥിനികളും യുവതികളും താമസിക്കുന്ന ഈ കെട്ടിടത്തിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ യുവാവ്, തന്റെ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയ ശേഷമാണ് അതിക്രമം കാട്ടിയത്. സംഭവം കണ്ട് ഭയന്നുപോയ പെൺകുട്ടികൾ, യുവാവിന്റെ അതിക്രമം തുടർന്നതോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു.

പെൺകുട്ടികൾ ദൃശ്യങ്ങൾ പകർത്തുവാൻ തുടങ്ങിയതോടെ ഇയാൾ പെട്ടെന്ന് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ചുറ്റുവട്ടത്ത് നിരവധി വീടുകളുള്ള ജനവാസ മേഖലയിലാണ് അതിക്രമം ഉണ്ടായത്. രാത്രി എട്ട് മണിയോടെ തന്നെ ഇയാൾ ഈ കെട്ടിടത്തിന്റെ പരിസരത്ത് കറങ്ങിനടന്നിരുന്നതായി പെൺകുട്ടികൾ പറയുന്നു.

ചുവന്ന നിറത്തിലുള്ള സ്കൂട്ടറിൽ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ഹെൽമെറ്റ് ധരിച്ചാണ് പ്രതി എത്തിയിരുന്നത്. വെളുത്ത നിറത്തിലുള്ള ഷർട്ടും നീല ജീൻസുമായിരുന്നു ഇയാളുടെ വേഷം. സംഭവത്തിൽ കോഴിക്കോട് മുക്കം സ്വദേശിനിയായ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A complaint has been lodged with the Pantheerankavu police following an incident where an unidentified man exposed himself in front of a women's hostel near HiLite Mall, Kozhikode. The incident took place around 9:45 PM when the man entered the premises, turned on his phone flash, and engaged in exhibitionism. The residents tried to record the act on their mobile phones, prompting the culprit to flee on a red scooter. The building owner, a native of Mukkam, has filed an official complaint with the police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380901/kozhikode-pantheerankavu-exhibitionism-incident-near-hilite-mall)