---
title: "ശ്രദ്ധിക്കുക....! സംസ്ഥാനത്ത് ഇന്ന് രാത്രി 7 മണി മുതൽ 12 മണി വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; കെ.എസ്.ഇ.ബി മുന്നറിയിപ്പ്"
english_title: "Partial Power Cut In Kerala Tonight KSEB Grid Shortage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380892/partial-power-cut-in-kerala-tonight-kseb-grid-shortage"
published_at: "2026-09-02T19:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a983149afef9_partial-power-cut-in-kerala-tonight-kseb-grid-shortage.jpg"
keywords: ["Power Cut", "KSEB", "Grid Controller Of India", "Kerala Electricity Control"]
---

# ശ്രദ്ധിക്കുക....! സംസ്ഥാനത്ത് ഇന്ന് രാത്രി 7 മണി മുതൽ 12 മണി വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; കെ.എസ്.ഇ.ബി മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **ദേശീയതലത്തിൽ വൻതോതിൽ വൈദ്യുതി ലഭ്യതക്കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി ഏഴ് മണി മുതൽ 12 മണി വരെയുള്ള സമയത്തിനിടയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേശീയ തലത്തിൽ ഏകദേശം 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തര നടപടി.

## Article Content

**തിരുവനന്തപുരം: **ദേശീയതലത്തിൽ വൻതോതിൽ വൈദ്യുതി ലഭ്യതക്കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി ഏഴ് മണി മുതൽ 12 മണി വരെയുള്ള സമയത്തിനിടയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേശീയ തലത്തിൽ ഏകദേശം 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തര നടപടി.

വൈദ്യുതി ലഭ്യതയിലുണ്ടായ കടുത്ത കുറവിനെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെ.എസ്.ഇ.ബി.യെ (KSEB) ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കേന്ദ്ര തലത്തിലുണ്ടായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യത്തിന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തണമെന്ന് ഗ്രിഡ് കൺട്രോളർ അഭ്യർത്ഥിച്ചിട്ടുള്ളതായി കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രാത്രിയിലെ ഉയർന്ന ഉപഭോഗ സമയത്ത് (Peak Hours) നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാനങ്ങൾ നിർബന്ധിതരായത്. ഗ്രിഡിന്റെ പ്രവർത്തനം സുഗമമായി നിലനിർത്തുന്നതിനും തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കുന്നു. സാഹചര്യങ്ങൾ വിലയിരുത്തി ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

**English Summary:**

Partial power cuts will be imposed in Kerala tonight between 7 PM and 12 AM due to a national shortage of 12,000 MW of electricity. The Grid Controller of India Limited notified KSEB about the deficit and requested all states to implement power restrictions to manage the national grid balance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380892/partial-power-cut-in-kerala-tonight-kseb-grid-shortage)