---
title: "നാലുമണിപ്പാട്ടിനൊപ്പം ഇനി വെറൈറ്റി സ്നാക്ക്; പരിപ്പില്ലാതെ ഉണ്ടാക്കാം ക്രിസ്പി ഗ്രീൻ പീസ് വട"
english_title: "Crispy Green Peas Vada Recipe Easy Evening Tea Snack In Malayalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380848/crispy-green-peas-vada-recipe-easy-evening-tea-snack-in-malayalam"
published_at: "2026-09-02T14:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97e2799ad59_crispy-green-peas-vada-recipe-easy-evening-tea-snack-in-malayalam.jpg"
keywords: ["Green Peas Vada", "Easy Malayalam Recipes", "Evening Snack Idea", "Tea Time", "Snack"]
---

# നാലുമണിപ്പാട്ടിനൊപ്പം ഇനി വെറൈറ്റി സ്നാക്ക്; പരിപ്പില്ലാതെ ഉണ്ടാക്കാം ക്രിസ്പി ഗ്രീൻ പീസ് വട

> **Lead Summary:** ** വൈകുന്നേരം** നാലുമണിക്ക് ചൂടുള്ള ഒരു ചായയും അതിനൊപ്പം മൊരിഞ്ഞ പരിപ്പുവടയും കഴിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. എന്നാൽ പരിപ്പുവട കഴിക്കുമ്പോൾ ചിലർക്ക് അനുഭവപ്പെടാറുള്ള ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കാരണം പലപ്പോഴും ഇഷ്ടമുള്ളത്രയും കഴിക്കാൻ സാധിക്കാറില്ല.

## Article Content

** വൈകുന്നേരം** നാലുമണിക്ക് ചൂടുള്ള ഒരു ചായയും അതിനൊപ്പം മൊരിഞ്ഞ പരിപ്പുവടയും കഴിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. എന്നാൽ പരിപ്പുവട കഴിക്കുമ്പോൾ ചിലർക്ക് അനുഭവപ്പെടാറുള്ള ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കാരണം പലപ്പോഴും ഇഷ്ടമുള്ളത്രയും കഴിക്കാൻ സാധിക്കാറില്ല.

എന്നാൽ ഇത്തവണ സ്ഥിരം പരിപ്പുവടയ്ക്ക് പകരം കുറച്ചു വ്യത്യസ്തമായ ഒരു സ്നാക്ക് ട്രൈ ചെയ്താലോ? പരിപ്പ് പൂർണ്ണമായും ഒഴിവാക്കി ഗ്രീൻ പീസ് ഉപയോഗിച്ച് തയാറാക്കാവുന്ന ക്രിസ്പി ഗ്രീൻ പീസ് വടയാണ് ഇതിനൊരു മികച്ച ബദൽ. പുറത്ത് നല്ല ക്രിസ്പിയും അകത്ത് മൃദുലവുമായ ഈ വട വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ അനുയോജ്യമാണ്.

**ആവശ്യമായ ചേരുവകൾ:**

ഗ്രീൻ പീസ് - 1 കപ്പ്

സവാള - 1 എണ്ണം

പച്ചമുളക് - 2 എണ്ണം

വെളുത്തുള്ളി - 2–3 അല്ലി

കറിവേപ്പില - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

മൈദ - 1–2 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്

**തയാറാക്കുന്ന വിധം:**

ആദ്യമായി ഗ്രീൻ പീസ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുതിർത്ത പീസ് വെള്ളം നന്നായി വറ്റിച്ചെടുത്ത ശേഷം മിക്സിയിലിട്ട് ചെറുതായി അരച്ചെടുക്കുക. പീസ് പൂർണമായും പേസ്റ്റ് രൂപത്തിലാക്കാതെ ചെറിയ തരികളോടെ അരച്ചെടുക്കുന്നതാണ് വടയ്ക്ക് നല്ല ടെക്സ്ചർ നൽകുന്നത്.

അരച്ചെടുത്ത ഗ്രീൻ പീസിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക. തുടർന്ന് പാകത്തിന് ഉപ്പും പാകത്തിന് പശ കിട്ടാനായി മൈദയും ചേർത്ത് എല്ലാം നന്നായി കുഴച്ച് വടയ്ക്കുള്ള മാവ് തയാറാക്കുക.

തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി എടുത്ത് കൈവെള്ളയിൽ വെച്ച് വടയുടെ ആകൃതിയിൽ പരത്തിയെടുക്കുക. ശേഷം ചൂടായ എണ്ണയിലിട്ട് ഇരുവശവും നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. സ്വാദിഷ്ടവും ക്രിസ്പിയുമായ ഗ്രീൻ പീസ് വട റെഡി.

**English Summary:**

Enjoy your evening tea with a crispy variation of the traditional Parippu Vada using Green Peas. This recipe replaces lentils with soaked green peas mixed with onions, green chilies, garlic, and herbs to create a delicious, crispy exterior and soft interior tea-time snack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380848/crispy-green-peas-vada-recipe-easy-evening-tea-snack-in-malayalam)