---
title: "ഇങ്ങനെയുമുണ്ടോ ഒരു കടത്ത്! കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി പിതാവ് പിടിയിൽ"
english_title: "Karipur Airport Gold Smuggling DRI Seized Gold In Diaper Ponnani Native"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380832/karipur-airport-gold-smuggling-baby-diaper-ponnani-dri-seizure"
published_at: "2026-09-02T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d60011578_karipur-airport-gold-smuggling-baby-diaper-ponnani-dri-seizure.jpg"
keywords: ["Karipur Airport", "Gold Smuggling", "DRI Kozhikode"]
---

# ഇങ്ങനെയുമുണ്ടോ ഒരു കടത്ത്! കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി പിതാവ് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) പിടികൂടി.

## Article Content

**കോഴിക്കോട്: **കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) പിടികൂടി.

റാസൽഖൈമയിൽ നിന്നും കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയുടെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. കുഞ്ഞിന് പുറമെ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്ന മിശ്രിത രൂപത്തിലുള്ള സ്വർണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് വൻ സ്വർണ്ണക്കടത്ത് സംഘം കുടുങ്ങിയത്. കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ പ്രത്യേക രീതിയിൽ പാക്ക് ചെയ്താണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിയായ യാത്രക്കാരനെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.

**English Summary:**

In a shocking incident, DRI officials seized gold worth ₹1 crore hidden inside an eight-month-old baby's diaper at Karipur International Airport. The gold was seized from a Ponnani native and his infant child who arrived from Ras Al Khaimah. Mixture-form gold hidden on the father's body was also recovered. DRI has taken the passenger into custody and launched a detailed investigation into the smuggling racket.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380832/karipur-airport-gold-smuggling-baby-diaper-ponnani-dri-seizure)