---
title: "മതിലിലിടിച്ച് കത്തിയതല്ല, കാറിന് സമീപം പെട്രോൾ കന്നാസ്; കോഴിക്കോട് ചേവായൂരിൽ വ്യാപാരിയുടെ മരണം കൊലപാതകമോ? ദുരൂഹത"
english_title: "Kozhikode Chevayur Car Fire Trader Death Petrol Can Found Mystery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380787/chevayur-car-fire-trader-death-petrol-can-found-police-investigation"
published_at: "2026-09-02T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97a991963f7_chevayur-car-fire-trader-death-petrol-can-found-police-investigation.jpg"
keywords: ["Chevayur Car Fire", "Car Fire Death", "Suicide Case", "Sudhakaran Death"]
---

# മതിലിലിടിച്ച് കത്തിയതല്ല, കാറിന് സമീപം പെട്രോൾ കന്നാസ്; കോഴിക്കോട് ചേവായൂരിൽ വ്യാപാരിയുടെ മരണം കൊലപാതകമോ? ദുരൂഹത

> **Lead Summary:** **കോഴിക്കോട്: ** ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് സംഭവത്തിൽ സംശയം വർദ്ധിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലുമണിക്കും നാലരയ്ക്കും ഇടയിലാണ് കാറുടമയായ സുധാകരൻ എന്ന വ്യാപാരി മരിച്ചത്.

## Article Content

**കോഴിക്കോട്: ** ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് സംഭവത്തിൽ സംശയം വർദ്ധിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലുമണിക്കും നാലരയ്ക്കും ഇടയിലാണ് കാറുടമയായ സുധാകരൻ എന്ന വ്യാപാരി മരിച്ചത്.

കാർ ഒരു മതിലിൽ ഇടിക്കുകയും ആ ആഘാതത്തിൽ തീപിടിക്കുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. പൂർണമായും കത്തിനശിച്ച വാഹനത്തിനുള്ളിൽ വെന്തുമരിച്ച നിലയിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്താനായത്.

എന്നാൽ വാഹനം മതിലിലിടിച്ച് തീപിടിച്ചതാകാനുള്ള സാധ്യത വിരളമാണെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. അപകടം നടന്ന വാഹനത്തിന് സമീപത്തുനിന്ന് അഞ്ച് ലിറ്റർ കൊള്ളുന്ന പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. ഈ കന്നാസിൽ ഇന്ധനം ഉണ്ടായിരുന്നു എന്ന പ്രാഥമിക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതോടെ അപകടമരണത്തിനപ്പുറം ഇതൊരു ആത്മഹത്യയോ അതോ കൊലപാതകമോ എന്ന സംശയത്തിലാണ് പൊലീസ് എത്തിനിൽക്കുന്നത്. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വാഹനത്തിനുള്ളിലുള്ള മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. പൊലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

**English Summary:**

Mystery deepens over the death of a middle-aged trader, Sudhakaran, whose charred body was found inside a burnt car at Chevayur in Kozhikode. Although initially believed to be an accident caused by crashing into a wall, police suspected foul play after discovering a five-liter petrol can with fuel remnants near the burnt vehicle. Authorities are investigating all angles, including suicide and murder. Forensic experts and a dog squad have inspected the site, while Kozhikode Medical College ACP is leading the probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380787/chevayur-car-fire-trader-death-petrol-can-found-police-investigation)