---
title: "കളി തുടങ്ങി നാലാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം "
english_title: "Malappuram Student Dies After Collapsing During School Football Selection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380784/malappuram-student-dies-collapsing-school-football-selection-kavanur"
published_at: "2026-09-02T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97a601aeb10_malappuram-student-dies-collapsing-school-football-selection-kavanur.jpg"
keywords: ["Student Death", "Kavanur GHSS", "Football Selection Death", "Child Death"]
---

# കളി തുടങ്ങി നാലാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറം: ** മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് ആണ് ദാരുണമായി മരണപ്പെട്ടത്. കാവനൂർ 12-ൽ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ - കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്.

## Article Content

**മലപ്പുറം: ** മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് ആണ് ദാരുണമായി മരണപ്പെട്ടത്. കാവനൂർ 12-ൽ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ - കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്.

കാവനൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സ്കൂൾ ഫുട്ബോൾ ടീം സെലക്ഷന്റെ ഭാഗമായുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. കളി ആരംഭിച്ച് ഏകദേശം നാല് മിനിറ്റിനുള്ളിൽ തന്നെ ഷിനാസ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവരും അധികൃതരും ചേർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മുൻ വർഷങ്ങളിലും സ്കൂൾ ഫുട്ബോൾ ടീമിലെ സജീവ അംഗമായിരുന്നു മരിച്ച ഷിനാസ്. കായികരംഗത്ത് മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടൊട്ടുക്കും സഹപാഠികളും.

**English Summary:**

An 18-year-old Plus Two student, Shinas, collapsed and died during a school football team selection match in Kavanur, Malappuram. Shinas, a student at Kavanur GHSS and son of Shamsudheen and Rasiya, collapsed just four minutes into the match at the Kavanur Stadium. Although he was immediately rushed to a nearby private hospital, his life could not be saved. Shinas had previously been an active member of the school football team.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380784/malappuram-student-dies-collapsing-school-football-selection-kavanur)