---
title: "കോഴിക്കോട് താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ പരിശോധന; തോക്കിന്റെ 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തി"
english_title: "70 Gun Cartridges and 63 Bottles of Foreign Liquor Seized in Thamarassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380776/thamarassery-house-gun-cartridges-foreign-liquor-seized"
published_at: "2026-09-02T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9798f28d990_thamarassery-house-gun-cartridges-foreign-liquor-seized.jpg"
keywords: ["Gun Cartridges", "Foreign Liquor", "Thamarassery Police", "Excise"]
---

# കോഴിക്കോട് താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ പരിശോധന; തോക്കിന്റെ 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തി

> **Lead Summary:** താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി പോലീസും താമരശ്ശേരി എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധയിലാണ് ഇവ കണ്ടെത്തിയത്.

## Article Content

താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി പോലീസും താമരശ്ശേരി എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധയിലാണ് ഇവ കണ്ടെത്തിയത്.

വീട്ടുടമയുടെ മകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക്‌ വാടകയ്ക്ക് നൽകിയതായി പറയുന്ന വീട്ടിൽനിന്നാണ് ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കിന്റെ തിരകളാണ് കണ്ടെടുത്തത്. തോക്ക് കണ്ടെത്തിയിട്ടില്ല.

**English Summary:**

Thamarassery: Seventy gun cartridges and 63 bottles of foreign liquor were found during a joint inspection by Thamarassery Police and the Thamarassery Excise Range team at a locked house in Kommālankunnu, Thamarassery. The house was reportedly rented out by the house owner's son to a native of Nellipoyil in Kodanchery. One person has been taken into custody in connection with the incident. The cartridges are reportedly of the type used in large guns by empanelled shooters. However, no gun was found during the inspection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380776/thamarassery-house-gun-cartridges-foreign-liquor-seized)