---
title: "കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷൻ അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു"
english_title: "Adv M Veerankutty Former Kozhikode District Congress President Dies at 86"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380766/adv-m-veerankutty-former-kozhikode-district-congress-president-dies"
published_at: "2026-09-02T07:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a977fa413a45_adv-m-veerankutty-former-kozhikode-district-congress-president-dies.jpg"
keywords: ["M Veerankutty", "Kozhikode Congress", "Congress Leader", "Minority Commission"]
---

# കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷൻ അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

> **Lead Summary:** കോഴിക്കോട് : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു. 

## Article Content

കോഴിക്കോട് : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു. 

കോഴിക്കോട് ജില്ലയുടെ രാഷ്ട്രീയ-പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന അദ്ദേഹം ന്യൂനപക്ഷ കമ്മിഷന്റെ പ്രഥമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കോനോത്ത് ഫാത്തിമ. മക്കൾ: ഫായിസ്, ഫവാസ് (ഇരുവരും ഖത്തർ), ഫാസിൽ (അസി. ഷിഫ്റ്റ്‌ എൻജിനിയർ, കെ.എസ്.ഇ.ബി. തിരുവമ്പാടി), എം.വി. ഫാരിസ് (എച്ച്.ആർ, അക്കൗണ്ട് ലീഡ്). മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ, ഷോമിയ (അഞ്ചരക്കണ്ടി), ഫാത്തിമ താനി (താമരശ്ശേരി).

സഹോദരങ്ങൾ: ഉണ്ണീൻ ഹാജി മധുരക്കുഴി, റഹ്‌മാൻ മധുരക്കുഴി. കബറടക്കം ബുധനാഴ്‌ച രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനിൽ.

**English Summary:**

Adv. M. Veerankutty, 86, a prominent Congress leader, former Kozhikode District Congress president and the first chairman of the Minority Commission, has passed away. He is survived by his wife, Konoth Fathima, sons Fayis, Fawaz, Fazil and M.V. Faris, and daughters-in-law Fathima Jasbin Paramban, Shomiya and Fathima Thani. His brothers are Unneen Haji Madhurakkuzhi and Rahman Madhurakkuzhi. His burial will be held at 11:30 a.m. Wednesday at Kamassery Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380766/adv-m-veerankutty-former-kozhikode-district-congress-president-dies)