---
title: "കെ.സി.എല്ലിൽ കാര്യവട്ടത്തെ വിറപ്പിച്ച് ഇടുക്കിക്കാരൻ: 51 പന്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ജോബിൻ ജോബി"
english_title: "KCL Jobin Joby Century Kochi Blue Tigers vs Alleppey Ripples"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380756/kcl-jobin-joby-unbeaten-century-kochi-blue-tigers-alleppey-ripples"
published_at: "2026-09-01T22:38:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a970698a2e2e_kcl-jobin-joby-unbeaten-century-kochi-blue-tigers-alleppey-ripples.jpg"
keywords: ["Kerala Cricket League", "Jobin Joby", "Kochi Blue Tigers", "Greenfield Stadium"]
---

# കെ.സി.എല്ലിൽ കാര്യവട്ടത്തെ വിറപ്പിച്ച് ഇടുക്കിക്കാരൻ: 51 പന്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ജോബിൻ ജോബി

> **Lead Summary:** **തൊടുപുഴ: ** തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) സെഞ്ചുറി നേട്ടവുമായി ഇടുക്കിയുടെ യുവതാരം ജോബിൻ ജോബി. കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണറായി ഇറങ്ങിയ തൊടുപുഴ സ്വദേശിയായ ഈ 19-കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ 51 പന്തിൽ 109 റൺസ് അടിച്ചുകൂട്ടി. ജോബിന്റെ മികവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 242 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

## Article Content

**തൊടുപുഴ: ** തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) സെഞ്ചുറി നേട്ടവുമായി ഇടുക്കിയുടെ യുവതാരം ജോബിൻ ജോബി. കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണറായി ഇറങ്ങിയ തൊടുപുഴ സ്വദേശിയായ ഈ 19-കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ 51 പന്തിൽ 109 റൺസ് അടിച്ചുകൂട്ടി. ജോബിന്റെ മികവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 242 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പിക്കെതിരായ ഒമ്പതാം മത്സരത്തിലായിരുന്നു താരത്തിന്റെ മിന്നുന്ന പ്രകടനം. തുടക്കത്തിൽ ശ്രദ്ധയോടെ കളിച്ച് 32 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ജോബിൻ പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു. അടുത്ത 50 റൺസ് നേടാൻ വെറും 16 പന്തുകൾ മാത്രമാണ് എടുത്തത്. അവസാന ഓവറിലെ രണ്ടാം പന്തിൽ താരം സെഞ്ചുറി പൂർത്തിയാക്കി.

ഇന്നിങ്സിൽ 10 സിക്സറുകളും 5 ഫോറുകളും ഉൾപ്പെടുന്നു. കെ.സി.എല്ലിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ജോബിൻ സ്വന്തമാക്കി. തൊടുപുഴ കാഞ്ഞിരമറ്റം പെണ്ടനാത്ത്‌ വീട്ടിൽ സർക്കാർ ഉദ്യോഗസ്ഥരായ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. റോബിൻ ആണ് സഹോദരൻ.

**English Summary:**

Jobin Joby, a 19-year-old cricketer from Thodupuzha, Idukki, scored a brilliant unbeaten century for Kochi Blue Tigers against Alleppey Ripples in the Kerala Cricket League (KCL) at Greenfield Stadium, Thiruvananthapuram. Opening the innings, he scored 109 off 51 balls, powering his team to 242 runs. Jobin hit 10 sixes and 5 fours, setting a record for the most sixes in an innings in the KCL. He reached his half-century in 32 balls and completed his century in the next 16 balls.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380756/kcl-jobin-joby-unbeaten-century-kochi-blue-tigers-alleppey-ripples)