---
title: "പരീക്ഷയിൽ മാർക്ക് കുറയുമെന്ന പേടിയിൽ വീടുവിട്ടു: കൂത്തുപറമ്പിൽ നിന്ന് കാണാതായ 15-കാരനെ കണ്ടെത്തി"
english_title: "Missing 15 Year Old Boy Found In Thalassery Kannur Exam Fear"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380754/missing-minor-boy-found-thalassery-kannur-exam-fear"
published_at: "2026-09-01T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a970427d8aef_missing-minor-boy-found-thalassery-kannur-exam-fear.jpg"
keywords: ["Student Missing", "Missing Case", "Adwait Missing", "Koothuparamba Police"]
---

# പരീക്ഷയിൽ മാർക്ക് കുറയുമെന്ന പേടിയിൽ വീടുവിട്ടു: കൂത്തുപറമ്പിൽ നിന്ന് കാണാതായ 15-കാരനെ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: ** കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 വയസ്സുകാരനെ തലശ്ശേരിയിൽ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ കാണാതായ കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാട് വെച്ച് മറ്റൊരാളുടെ ഫോൺ വാങ്ങിയാണ് വിദ്യാർത്ഥി വീട്ടിലേക്ക് വിളിച്ചതും വിവരം അറിയിച്ചതും.

## Article Content

**കണ്ണൂർ: ** കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 വയസ്സുകാരനെ തലശ്ശേരിയിൽ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ കാണാതായ കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാട് വെച്ച് മറ്റൊരാളുടെ ഫോൺ വാങ്ങിയാണ് വിദ്യാർത്ഥി വീട്ടിലേക്ക് വിളിച്ചതും വിവരം അറിയിച്ചതും.

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് 800 രൂപയുമായി ഇറങ്ങിയ കുട്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിലെത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചെത്തി തലശ്ശേരിയിലേക്ക് പോവുകയുമായിരുന്നുവെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടിൽ നിന്ന് വഴക്ക് പറയുമെന്ന ഭയത്താലാണ് വീടുവിട്ടിറങ്ങിയതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കുട്ടി സുരക്ഷിതനായി തിരിച്ചെത്തിയതോടെ വീട്ടുകാരും പൊലീസും ആശ്വാസത്തിലാണ്. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് മറ്റ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

**English Summary:**

A 15-year-old boy who went missing from Koothuparamba in Kannur was traced to Thalassery after he contacted his family using a bystander's phone. According to the police, the student left home with ₹800 fearing scolding from his parents over low exam marks. He reached Kannur by train, slept in a stationary train coach at night, and returned to Thalassery the next morning. The police confirmed that the boy has been safely reunited with his family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380754/missing-minor-boy-found-thalassery-kannur-exam-fear)