---
title: "എം.എസ്.എഫിൽ പുതിയ അമരക്കാർ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി സ്വാഹിബ് മുഹമ്മദ്"
english_title: "MSF New State Committee Announced Sharafudheen Pilakkal President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380753/msf-new-state-committee-sharafudheen-pilakkal-president"
published_at: "2026-09-01T22:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97017427b80_msf-new-state-committee-sharafudheen-pilakkal-president.jpg"
keywords: ["MSF", "Muslim League", "Sharafudheen Pilakkal", "MSF State Committee"]
---

# എം.എസ്.എഫിൽ പുതിയ അമരക്കാർ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി സ്വാഹിബ് മുഹമ്മദ്

> **Lead Summary:** **കോഴിക്കോട്: **മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലിനെ സംസ്ഥാന പ്രസിഡന്റായും സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന നേതൃത്വത്തിലേക്ക് 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

## Article Content

**കോഴിക്കോട്: **മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലിനെ സംസ്ഥാന പ്രസിഡന്റായും സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന നേതൃത്വത്തിലേക്ക് 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പി.കെ. നവാസ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഷറഫുദ്ദീൻ പിലാക്കലിന് താത്കാലിക ചുമതല നൽകിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ തന്നെ പൂർണ്ണ ചുമതലയോടെ പ്രസിഡന്റായി നിശ്ചയിക്കുകയായിരുന്നു.

പ്രസിഡന്റ് അടക്കമുള്ള ഭാരവാഹിത്വങ്ങളിലേക്ക് ഒന്നിലധികം ഗ്രൂപ്പ് അവകാശവാദങ്ങൾ ഉയർന്നതോടെ ജില്ലാ കമ്മിറ്റികളിലടക്കം തർക്കം രൂക്ഷമായിരുന്നു. ഇതേത്തുടർന്ന് ലീഗ് നേതൃത്വം വിവിധ ജില്ലാ ഘടകങ്ങളിൽ നിന്ന് വിശദമായ അഭിപ്രായം തേടിയിരുന്നു. തർക്കങ്ങൾ പരിഹരിച്ച് സമവായത്തിലെത്തിയ ശേഷമാണ് ലീഗ് നേതൃത്വം പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്.

**English Summary:**

The Muslim Students Federation (MSF) has announced its new state committee, appointing Sharafudheen Pilakkal as the State President, Swahib Muhammad as General Secretary, and Rashid Kokkur as Treasurer. The Muslim League leadership intervened to finalize the office bearers after group disputes arose regarding key positions. The committee includes 11 Vice Presidents and 10 Secretaries. Sharafudheen Pilakkal, who previously held temporary charge following P.K. Nawas's exit, has now been officially made the President.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380753/msf-new-state-committee-sharafudheen-pilakkal-president)