---
title: "ഒളിവിൽ കഴിഞ്ഞത് മതിയായോ....? കോഴിക്കോട് 12 വയസ്സുകാരന് വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പീഡിപ്പിച്ച കേസ്; മുഖ്യപ്രതിയായ അച്ഛന്റെ സഹോദരൻ അറസ്റ്റിൽ"
english_title: "Kozhikode Koduvally Minor Boy Assault Case Main Accused Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380749/kozhikode-koduvally-minor-boy-assault-case-main-accused-arrested"
published_at: "2026-09-01T21:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96fd7e0435f_kozhikode-koduvally-minor-boy-assault-case-main-accused-arrested.jpg"
keywords: ["Koduvally Police", "Minor Boy Assault", "Child Welfare Committee"]
---

# ഒളിവിൽ കഴിഞ്ഞത് മതിയായോ....? കോഴിക്കോട് 12 വയസ്സുകാരന് വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പീഡിപ്പിച്ച കേസ്; മുഖ്യപ്രതിയായ അച്ഛന്റെ സഹോദരൻ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് (ചിറ്റപ്പൻ) സംഭവത്തിൽ അറസ്റ്റിലായത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യയും മകനും നിലവിൽ ഒളിവിലാണ്. ഇതിൽ മകൻ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

## Article Content

**കോഴിക്കോട്: **വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് (ചിറ്റപ്പൻ) സംഭവത്തിൽ അറസ്റ്റിലായത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യയും മകനും നിലവിൽ ഒളിവിലാണ്. ഇതിൽ മകൻ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചുകൊണ്ട് കുട്ടിയുടെ ശരീരത്തിൽ ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിക്കുകയും നഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും മുളകുവെള്ളം ഒഴിക്കുകയും ചെയ്തതായാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വിഷയത്തിൽ ഇടപെടുകയും തുടർന്ന് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ബാലനീതി നിയമപ്രകാരമുള്ള (JJ Act) വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മർദ്ദനം നടക്കുമ്പോൾ കുട്ടി മോഷ്ടിച്ചു എന്ന് ആരോപിച്ച് വീട്ടുകാർ പരാതിപ്പെട്ട വാച്ച് പിന്നീട് മറ്റൊരിടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. നിരപരാധിയായ കുട്ടിക്കുമേൽ അനാവശ്യമായി മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ഒളിവിലുള്ള മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

**English Summary:**

The main accused in the brutal assault case of a 12-year-old boy over alleged watch theft at Koduvally in Kozhikode has been arrested after he surrendered at the police station. The arrested person is the victim's paternal uncle. His wife and son, who are also accused in the case, are currently absconding, with reports indicating the son has fled abroad. The police registered a case including sections of the Juvenile Justice Act following CWC intervention. The child was reportedly tortured using an iron rod, splinters under nails, and chilli water. The missing watch was later found elsewhere.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380749/kozhikode-koduvally-minor-boy-assault-case-main-accused-arrested)