---
title: "കുരുന്നിനോട് ക്രൂരത....! പത്തുവയസ്സുകാരിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ"
english_title: "Madrasa Teacher Arrested In Thiruvananthapuram For Sexual Assault On Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380740/madrasa-teacher-arrested-sexual-assault-minor-girl-thiruvananthapuram"
published_at: "2026-09-01T20:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96eecfed39d_madrasa-teacher-arrested-sexual-assault-minor-girl-thiruvananthapuram.jpg"
keywords: ["Rape Case", "POCSO Case", "Sexual Assault"]
---

# കുരുന്നിനോട് ക്രൂരത....! പത്തുവയസ്സുകാരിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മദ്രസ അധ്യാപകനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുളങ്ങര സ്വദേശിയായ നജീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: **കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മദ്രസ അധ്യാപകനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുളങ്ങര സ്വദേശിയായ നജീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിക്രമത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. അധ്യാപകനായ നജീം തനിക്ക് നേരെ നിരന്തരമായി ലൈംഗിക അതിക്രമം നടത്തിയിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

അതിക്രമം ഭയന്ന് മദ്രസയിൽ പോകാൻ മടിച്ച കുട്ടിയെ കാര്യമറിയാതെ വീട്ടുകാർ നിർബന്ധിച്ച് അയക്കുകയായിരുന്നുവെന്നും വിവരമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മദ്രസയിൽ വെച്ച് വീണ്ടും അതിക്രമം നേരിട്ടതോടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.

തുടർന്ന് രക്ഷിതാക്കൾ സംഭവം വട്ടപ്പാറ പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞ ഉടൻ വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വിവരം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ വിശദമായ തുടരന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.

**English Summary:**

A 52-year-old madrasa teacher, Najeem, a native of Kanyakulangara, was arrested by the Vattappara police for allegedly sexually assaulting a 10-year-old girl. According to the police, the victim stated that the accused had been continuously assaulting her, making her hesitant to attend classes. On the day of the incident, the child returned home in tears, leading the parents to inform the police. Following a preliminary investigation, the police confirmed the assault, arrested Najeem, and produced him before the court, after which he was remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380740/madrasa-teacher-arrested-sexual-assault-minor-girl-thiruvananthapuram)