---
title: "മാണി സി കാപ്പൻ എംഎൽഎക്ക് കുരുക്ക് മുറുകുന്നു; ചെക്ക് കേസിൽ ഒരു വർഷം തടവ് ശിക്ഷ, അറസ്റ്റ് വാറണ്ട് നൽകാൻ ഉത്തരവ്"
english_title: "Mani C Kappen MLA Sentenced To One Year Jail In Cheque Case Mumbai Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380739/mani-c-kappen-mla-one-year-jail-cheque-case-mumbai-borivali-court"
published_at: "2026-09-01T20:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96eb1d8ff72_mani-c-kappen-mla-one-year-jail-cheque-case-mumbai-borivali-court.jpg"
keywords: ["Mani C Kappen", "Cheque Case", "Mumbai Court", "Borivali Magistrate Court", "MLA Conviction"]
---

# മാണി സി കാപ്പൻ എംഎൽഎക്ക് കുരുക്ക് മുറുകുന്നു; ചെക്ക് കേസിൽ ഒരു വർഷം തടവ് ശിക്ഷ, അറസ്റ്റ് വാറണ്ട് നൽകാൻ ഉത്തരവ്

> **Lead Summary:** **മുംബൈ: **ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് മുംബൈ ബോറിവെല്ലി മജിസ്ട്രേറ്റ് കോടതി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയിൽ അടക്കം നാല് കേസുകളിലാണ് മാണി സി കാപ്പൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് എന്നാണ് കോടതിയുടെ നിലപാട്.

## Article Content

**മുംബൈ: **ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് മുംബൈ ബോറിവെല്ലി മജിസ്ട്രേറ്റ് കോടതി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയിൽ അടക്കം നാല് കേസുകളിലാണ് മാണി സി കാപ്പൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് എന്നാണ് കോടതിയുടെ നിലപാട്.

എന്നാൽ ശിക്ഷ ഒരു വർഷം ആയതിനാൽ എംഎൽഎ സ്ഥാനത്തിന് ഭീഷണി ഇല്ല എന്നത് ആശ്വാസമാണ്. 2015 മുതൽ നടക്കുന്ന നിയമ വ്യവഹാരത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. കണ്ണൂർ എയർപോർട്ടിൽ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി കാപ്പനെതിരായ പരാതിക്കാരന്റെ ആരോപണം.

എറണാകുളം മജിസ്ട്രേറ്റ് കോടതിയിലടക്കം ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയിൽ എത്തിയ കേസിന്റെ നടപടി ക്രമങ്ങൾ മുന്നോട്ട് പോയിരുന്നില്ല. പിന്നാലെയാണ് പരാതിക്കാരൻ ബോറിവെല്ലി കോടതിയെ സമീപിച്ചത്. പിന്നാലെ കോടതി വിശദമായ വാദം കേട്ടതിന് ശേഷമാണ് മാണി സി കാപ്പൻ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒരു കോടി ഇരുപത് ലക്ഷം രൂപ മാണി സി കാപ്പൻ പരാതിക്കാരന് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.ഇന്ന് കോടതിയിൽ എംഎൽഎ ഹാജരായിരുന്നില്ല. അതിനാൽ തന്നെ അറസ്റ്റ് അടക്കമുള്ള നടപടിക്ക് കുറ്റക്കാരന്റെ സ്റ്റേഷൻ പരിധിയിലേക്ക് വാറണ്ട് അടക്കം ഉടൻ കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഭരണ കക്ഷിയുടെ ഭാഗമായ എംഎൽഎയ്ക്ക് എതിരെയാണ് ശിക്ഷാ നടപടി എന്നത് സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് നിഗമനം. മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ മുമ്പ് കോൺഗ്രസ് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച പശ്ചാത്തലത്തിൽ മാണി സി കാപ്പന്റെ രാജി അടക്കം ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്താനാണ് സാധ്യത എന്നും വിലയിരുത്തലുണ്ട്.

**English Summary**

Mumbai Borivali Magistrate Court has sentenced MLA Mani C Kappen to one year imprisonment in a cheque case. The court found him guilty in four cases including a complaint by a Palakkad native expatriate Malayali. The verdict comes after legal proceedings since 2015. The complainant alleged that over Rs 3 crore was taken promising shares in Kannur Airport. The case was earlier registered in Ernakulam Magistrate Court but proceedings did not move forward in High Court, after which complainant approached Borivali court. Court also ordered Kappen to pay Rs 1.20 crore to complainant. MLA was not present in court, so court directed to transfer warrant to his station limits.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380739/mani-c-kappen-mla-one-year-jail-cheque-case-mumbai-borivali-court)