---
title: "'ഇതൊന്നും പാതിരാത്രി വന്നു പറയാനുള്ള എമർജൻസിയല്ല'; രോഗിയോട് തട്ടിക്കയറിയ കൊട്ടാരക്കരയിലെ ഡോക്ടർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം"
english_title: "Kottarakkara Taluk Hospital Doctor Forced On Leave After Misbehaving With Patient"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380738/kottarakkara-taluk-hospital-doctor-forced-leave-patient-misbehavior"
published_at: "2026-09-01T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96e86bd3d4d_kottarakkara-taluk-hospital-doctor-forced-leave-patient-misbehavior.jpg"
keywords: ["Kottarakkara Taluk Hospital", "Doctor Misbehavior", "Kerala Health Department"]
---

# 'ഇതൊന്നും പാതിരാത്രി വന്നു പറയാനുള്ള എമർജൻസിയല്ല'; രോഗിയോട് തട്ടിക്കയറിയ കൊട്ടാരക്കരയിലെ ഡോക്ടർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം

> **Lead Summary:** **കൊല്ലം: കൊ**ട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും മോശമായി പെരുമാറിയ സംഭവത്തിൽ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി.

## Article Content

**കൊല്ലം: കൊ**ട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും മോശമായി പെരുമാറിയ സംഭവത്തിൽ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഡോ. രേഖ കൃഷ്ണന് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിർബന്ധിത അവധിയിൽ പോകുവാൻ അധികൃതർ നിർദ്ദേശം നൽകിയത്.

പനിയും ശരീരവേദനയുമായി എത്തിയ രോഗിയോട് ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. പനിയും ശരീരവേദനയും എമർജൻസി അല്ലെന്നും ഇത് തുറന്നുവെച്ചിരിക്കുന്നത് രോഗികൾക്ക് ഓടിക്കയറാൻ അല്ലെന്നുമാണ് ഡോക്ടർ ദൃശ്യങ്ങളിൽ പറയുന്നത്.

മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇതിന് ഇഫക്ട് ഉണ്ടാവുകയുള്ളൂവെന്നും ഇത് മന്ത്രവാദമൊന്നുമല്ലെന്നും ഡോക്ടർ രോഗിയോട് പറയുന്നുണ്ട്. കൂടാതെ, വേദനയുണ്ടാകുമെന്നും അത് രണ്ട് ദിവസം കൊണ്ട് മാറുമെന്നും ഇതിൽ പാതിരാത്രി കഴിഞ്ഞ് വന്നു പറയാൻ മാത്രമുള്ള എമർജൻസി എന്താണുള്ളതെന്നും ഡോക്ടർ രോഗിയോടും കൂടെ വന്നവരോടും ചോദിക്കുന്നത് പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

**English Summary:**

A doctor at Kottarakkara Taluk Hospital, Dr. Rekha Krishnan, has been directed to go on compulsory leave following allegations of misbehavior toward a patient and bystanders. The action came after video footage of the incident surfaced online, leading to a show-cause notice from the hospital superintendent. In the video, the doctor was seen arguing with the patient, stating that fever and body pain were not emergencies. Further actions are being processed by the hospital administration.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380738/kottarakkara-taluk-hospital-doctor-forced-leave-patient-misbehavior)