---
title: "കുറ്റ്യാടിയിലെ അപകടം; പരിക്കേറ്റത് 32 പേർക്ക്, അപകടത്തിൽപെട്ടത് വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ലോറിയും "
english_title: "Kuttiady Narikkoottumchal Bus Lorry Accident 32 Injured Driver Rescued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380736/kuttiady-narikkoottumchal-bus-lorry-accident-32-injured-fire-force-rescue"
published_at: "2026-09-01T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96e49d2d60f_kuttiady-narikkoottumchal-bus-lorry-accident-32-injured-fire-force-rescue.jpg"
keywords: ["Kuttiady Bus Accident", "Bus Lorry Collision", "Fire and Rescue"]
---

# കുറ്റ്യാടിയിലെ അപകടം; പരിക്കേറ്റത് 32 പേർക്ക്, അപകടത്തിൽപെട്ടത് വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ലോറിയും 

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടി നരിക്കൂട്ടംചാലിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉൾപ്പടെ 32 പേർക്കാണ് പരിക്കേറ്റത്.

## Article Content

**കോഴിക്കോട്: **കുറ്റ്യാടി നരിക്കൂട്ടംചാലിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉൾപ്പടെ 32 പേർക്കാണ് പരിക്കേറ്റത്.

തൊട്ടിൽപാലത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും, എതിർദിശയിൽ നിന്ന് വളവും കയറ്റി വന്ന ലോറിയും തമ്മിലാണ് നരിക്കൂട്ടംചാൽ ഊട്ടുപുര ഹോട്ടലിന് സമീപം വെച്ച് കൂട്ടിയിടിച്ചത്.

ലോറിയിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് എത്തി ലോറിയുടെ ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം 12 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കേബിനിൽ ഡ്രൈവർ കുടുങ്ങികിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ. അരുൺ മോഹനന്റെ നേതൃത്വത്തിൽ എത്തിയ നാദാപുരം ഫയർ &റെസ്ക്യൂ ടീം ഹൈഡ്രോളിക്ക് കട്ടർ, സ്‌പ്രെഡ്‌ഡർ എന്നിവ ഉപയോഗിച്ച് സ്റ്റീയറിങ്ങിനും സീറ്റിനു ഇടയിൽ കുടുങ്ങിയ ലോറി ഡ്രൈവറെ പുറത്തെടുത്തത് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

രക്ഷപ്രവർത്തനത്തിൽ സിനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ലൈജു ഐസക്, ഫയർ &റെസ്ക്യൂ ഓഫീസർമാരായ ജ്യോതി കുമാർ സി സി, ശ്യാം ജിത്ത് കുമാർ, സുദീപ് S D, അഖിൽ NK, അഭിനന്ദ്,അശ്വിൻ, അഖിലേഷ് എന്നിവരും നാട്ടുകാരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

കുറ്റ്യാടി നാദാപുരം റോഡിൽ നിരന്തരം അപകടം ഉണ്ടാകുന്ന മേഖലയാണ് നരിക്കൂട്ടംചാൽ എന്നും ഇതിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

**English Summary**

More details emerge from Kuttiady Narikkoottumchal accident. The accident involving a private bus and a lorry occurred today around 1.30 pm, injuring 32 including the lorry driver. The bus was going from Thottilpalam to Vadakara when it collided with a lorry coming from opposite direction near Oottupura Hotel. The lorry driver was trapped in the cabin and was rescued by Nadapuram Fire and Rescue team from Chelakkad after cutting open the cabin with hydraulic cutter and spreader. Injured were shifted to Kuttiady Taluk Hospital, 12 later shifted to Kozhikode Medical College. Locals demand safety measures at accident-prone Narikkoottumchal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380736/kuttiady-narikkoottumchal-bus-lorry-accident-32-injured-fire-force-rescue)