---
title: "കുറ്റ്യാടി നരിക്കൂട്ടുംച്ചാലിലെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കേബിനിൽ കുടുങ്ങി ഡ്രൈവർ, പുറത്തെടുത്തത് നാദാപുരം ഫയർ &റെസ്ക്യൂ ടീമെത്തി "
english_title: "Kuttiyadi NariKootumchal Accident Lorry Bus Collision Driver Rescued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380717/kuttiyadi-narikkuttumchal-lorry-bus-accident-driver-rescued"
published_at: "2026-09-01T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96b0940adf1_kuttiyadi-narikkuttumchal-lorry-bus-accident-driver-rescued.jpg"
keywords: ["Kuttiady Accident", "Bus Lorry Collision", "Road Accident", "Bus Accident"]
---

# കുറ്റ്യാടി നരിക്കൂട്ടുംച്ചാലിലെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കേബിനിൽ കുടുങ്ങി ഡ്രൈവർ, പുറത്തെടുത്തത് നാദാപുരം ഫയർ &റെസ്ക്യൂ ടീമെത്തി 

> **Lead Summary:** കുറ്റ്യാടി(കോഴിക്കോട്) : കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ചരക്ക് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ കേബിനിൽ കുടുങ്ങി. സ്റ്റിയറിങ്ങിനും സീറ്റിനുമിടയിൽ കുടുങ്ങികിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ. അരുൺ മോഹനന്റെ നേതൃത്വത്തിൽ എത്തിയ നാദാപുരം ഫയർ &റെസ്ക്യൂ ടീം സ്ഥലത്തെത്തുന്നത്.

## Article Content

കുറ്റ്യാടി(കോഴിക്കോട്) : കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ചരക്ക് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ കേബിനിൽ കുടുങ്ങി. സ്റ്റിയറിങ്ങിനും സീറ്റിനുമിടയിൽ കുടുങ്ങികിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ. അരുൺ മോഹനന്റെ നേതൃത്വത്തിൽ എത്തിയ നാദാപുരം ഫയർ &റെസ്ക്യൂ ടീം സ്ഥലത്തെത്തുന്നത്.

തുടർന്ന് ഹൈഡ്രോളിക്ക് ഡ്രോളിക്ക് കട്ടർ, സ്‌പ്രെഡ്‌ഡർ എന്നിവ ഉപയോഗിച്ച് ലോറി ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇതിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.

രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജ്യോതി കുമാർ സി.സി, ശ്യാം ജിത്ത് കുമാർ, സുദീപ് എസ്.ഡി., അഖിൽ എൻ.കെ., അഭിനന്ദ്, അശ്വിൻ, അഖിലേഷ് എന്നിവരും നാട്ടുകാരും പങ്കെടുത്തു.

**English Summary:**

In a collision between a goods lorry and a private bus at NariKootumchal in Kuttiyadi, the lorry driver got trapped inside the cabin between steering and seat. Nadapuram Fire and Rescue team led by Station Officer Arun Mohan reached the spot and rescued the driver using hydraulic cutter and spreader and shifted him to hospital. Accident occurred around 1.30 pm today. Several people were injured and admitted to Kuttiyadi Government Hospital. Tipper lorry driver sustained serious injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380717/kuttiyadi-narikkuttumchal-lorry-bus-accident-driver-rescued)